Story Dated: Wednesday, December 3, 2014 03:00
ന്യുഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിഷേധിച്ചു. ശാരദ ചിട്ടി തട്ടിപ്പിലെ പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ ഷായുടെ പരാമര്‍ശം ശരിയല്ലെന്നും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കി. ശാരദ ഫണ്ട് തീവ്രവാദ പ്രവര്‍ത്തനത്തിന് ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി എന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടത്തിയ റാലിയിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ബര്‍ദ്വാന സ്‌ഫോടനക്കേസിലെ പ്രതികളെ സംരക്ഷിക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നുവെന്നും ഷാ ആരോപിച്ചിരുന്നു. ഇതോടെ വിവാദ പരാമര്‍ശത്തില്‍ ഷാ മാപ്പുപറയണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
from kerala news edited
via IFTTT