Story Dated: Wednesday, December 3, 2014 03:15
ന്യുഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ രോഹിണിയില്‍ പതിഞ്ചുകാരിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥി പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനേഴുകാരനാണ് ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. രോഹിണി സെക്ടര്‍ 9ലെ സ്‌കൂളിനുള്ളില്‍ വച്ച് നവംബര്‍ 25നാണ് കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
from kerala news edited
via IFTTT