Story Dated: Wednesday, March 11, 2015 03:17
കണ്ണൂര്‍: മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി വേനലാരംഭത്തില്‍ തന്നെ നാടും നഗരവും വെന്തെരിഞ്ഞ് തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലായി. വേനല്‍ച്ചൂടില്‍ മാരക രോഗങ്ങളും മലയോരങ്ങളില്‍ പിടിമുറുക്കിതുടങ്ങിയതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ഉഷ്‌ണത്തോടൊപ്പം വായു- ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. അന്തരീക്ഷത്തില്‍ ചൂട് കൂടുന്നതോടെ ശരീരത്തില്‍ ജലാംശം പെട്ടെന്ന് നഷ്‌ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കും ഇതാണ് പ്രധാനയായും ഇത്തരത്തില്‍ രോഗങ്ങള്‍ പടരുവാനുള്ള കാരണമായി ആരോഗ്യ വിദഗ്‌ദര്‍ ചൂണ്ടികാണിക്കുന്നത്. ചിക്കന്‍പോക്‌സ്,അഞ്ചാംപനി,വയറുകടി,കോളറ,ശ്വാസകോശ രോഗങ്ങള്‍,നേതൃ രോഗങ്ങള്‍,ത്വക്ക് രോഗങ്ങള്‍,മൂത്രാശയ രോഗങ്ങള്‍ എന്നിവയാണ് വേനല്‍ക്കാലത്ത് പ്രധാനമായും പിടിപെടുന്നവ. വ്യത്വസ്‌ഥമായ പ്രദേശങ്ങളില്‍ ചൂടിന്റെയും കാലാവസ്‌ഥയുടെയും മാറ്റത്തിനനുസരിച്ച് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗങ്ങള്‍ വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക മാത്രമേ പ്രതിവിധിയുള്ളു. അസഹ്യമായ ചൂടില്‍ അമിത വിയര്‍പ്പുകാരണം ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്‌ടപ്പെടുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ് വേനല്‍ക്കാലം രോഗങ്ങളുടേത് കൂടിയാകാന്‍ കാരണം. ഇതില്‍ വേനല്‍ക്കാല രോഗങ്ങള്‍ അധികവും പിടിപെടുന്നത് കുട്ടികള്‍ക്കാണ്. നിസാരമായ ജലദോഷം മുതല്‍ മഞ്ഞപ്പിത്തം വരെ വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തിലുണ്ട്.
കാലവര്‍ഷത്തെപ്പോലെ വേനല്‍ക്കാലത്തും ജലജന്യ രോഗങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് സ്‌ഥിരമായി കണ്ടുവരുന്ന വായുജന്യ രോഗമാണ് ചിക്കന്‍പോക്‌സ്. രോഗം ഒരുതവണ വന്നാല്‍ ജീവിതകാലം മുഴുവന്‍ ശരീരത്തിന് പ്രതിരോധ ശേഷി ലഭിക്കും. ഈ കാലത്തെ മറ്റൊരു വയുജന്യ രോഗമാണ് മുണ്ടിനീര്. ചൂടുകാലത്ത് ഒട്ടനവധി ത്വക്ക് രോഗങ്ങളും ഉണ്ടാകാറുണ്ട്.
വേനല്‍ക്കാലത്ത് ഇടയ്‌ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുന്നത് ഒഴിവാക്കണം.ചെങ്കണ്ണ് വരാനും, സൂര്യാഘാതം ഏല്‍ക്കാനുമുള്ള സാദ്ധ്യത ഇക്കാലത്ത് കൂടുതലാണ്. തണുപ്പിച്ച പാനീയങ്ങള്‍ വഴിയരികില്‍ നിന്ന് കഴികുമ്പോള്‍ ശുചിത്വം കൂടി പരിശോധിക്കണം. കോളറ,ടൈഫോയ്‌ഡ് മറ്റ് അസുഖങ്ങള്‍ എന്നിവയും പിടിപെടാം.
from kerala news edited
via IFTTT