Story Dated: Wednesday, March 11, 2015 03:21
കോഴിക്കോട്: സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കായി എത്തിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഒന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘമാണ് പിടികൂടിയത്. ഇതു കൂടാതെ കല്ലായിയിലെ യു.കെ. സോമില്‍ പരിസരത്ത് അരകിലോ കഞ്ചാവും കണ്ടെത്തി.
എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവും നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു പയ്ായനക്കല്‍ സ്വദേശി ഫിറോസ് , മാറാട് സ്വദേശികളായ സുജീഷ്, ദേവന്‍ എന്നിവരെ പിടികൂടി. ഫിറോസിന്റെ കൈവശം സൂക്ഷിച്ച 1.200 ഗ്രാം കഞ്ചാവും സുജീഷ്, ദേവന്‍ എന്നിവരില്‍ നിന്നായി 200 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. മൊത്തക്കച്ചവടക്കാരനായ ഫിറോസാണു കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നത്. തേനിയില്‍ നിന്നു നാലും അഞ്ചും കിലോഗ്രാം വീതമാണു കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നത്. ഇപ്രകാരം എത്തിക്കുന്ന കഞ്ചാവ് ചെറിയ പായ്‌ക്കറ്റുകളിലാക്കിയാണ് വില്‍പന നടത്തുന്നത്. 25 ഗ്രാമിനു 100 ഉം 50 ഗ്രാമിന്റെ പായ്‌ക്കറ്റിന് 200 രൂപയുമാണ് ഈടാക്കുന്നത്. സ്‌കൂള്‍ -കോളജ് വിദ്യാര്‍ഥികളും അന്യസംസ്‌ഥാന തൊഴിലാളികളുമാണ് ഫിറോസ്, സുജീഷ്, ദേവന്‍ എന്നിവരില്‍ നിന്നു കഞ്ചാവ് വാങ്ങുന്നത്. ഇന്നലെ പകല്‍ മൂന്നിനാരംഭിച്ച പരിശോധന രാത്രി വൈകിയാണു അവസാനിച്ചത്. എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സി.ഐ. സി. ദിവാകരന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ പി. മുരളീധരന്‍, എ. പ്രജിത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍മാരായ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ നിഖില്‍കുമാര്‍, ഒ.ബി. ഗണേശ്, പ്രദീപ്‌ചന്ദ്രന്‍, സിവില്‍ ഓഫീസര്‍ രാമകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്നലെ രാവിലെയാണു കല്ലായി യു.കെ. സോമില്‍ പരിസരത്തു നിന്നു കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയത്. ചെറിയപായ്‌ക്കറ്റുകളിലായി സൂക്ഷിച്ച അരക്കിലോ കഞ്ചാവായിരുന്നു കണ്ടെത്തിയത്. തുടര്‍ന്നു പന്നിയങ്കര പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് കഞ്ചാവടങ്ങിയ ബാഗ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ബാഗില്‍ നിന്നു കഞ്ചാവ് കൊണ്ടുവന്നയാളെ കുറിച്ചുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പന്നിയങ്കര പോലീസ് അറിയിച്ചു.
അതേസമയം കഞ്ചാവ് കണ്ടെത്തിയ പരിസരങ്ങളില്‍ അന്യസംസ്‌ഥാനതൊഴിലാളികള്‍ ധാരാളം താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുവന്നതാണോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
from kerala news edited
via IFTTT