121

Powered By Blogger

Tuesday, 10 March 2015

ദുല്‍ഖറിന്റെ ട്രയംഫിന് കെ എല്‍ 7 സി.സി. '9369'











കെ എല്‍ 07 സി സി 9369 എന്ന നമ്പറിന് ഇനി താരപ്രഭ. യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ആഡംബര ബൈക്കായ ട്രയംഫ് ബോണ്‍വില്ലെയുടെ നമ്പറാണിത്.

ഈ നമ്പര്‍ ലഭിക്കാനായി ദിവസങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ആര്‍.ടി.ഒ. ഓഫീസില്‍ ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്. നമ്പറിന്റെ അടിസ്ഥാന വില അടച്ചപ്പോള്‍ എറണാകുളം ജോയിന്റ് ആര്‍ടിഒ പി.എന്‍. വേണുഗോപാലാണ് നമ്പര്‍ നല്‍കിയത്.


ഈ നമ്പറിന് മറ്റാവശ്യക്കാരില്ലാത്തതിനാല്‍ ലേലം ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുന്‍പ് കെഎല്‍ 07 ബി എക്‌സ് 369 നമ്പറും പജീറോ സ്‌പോട്ട് കാറിനു വേണ്ടി യുവനടന്‍ സ്വന്തമാക്കിയിരുന്നു.


200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന 865 സിസി ക്ലാസിക്ക് ബൈക്കാണ് ട്രയംഫ് ബോണ്‍വിലെ. 225 കിലോ ഭാരമുണ്ട്. 6.93 ലക്ഷം രൂപയാണ് വില. ടോപ് ഗിയര്‍ എഞ്ചിന്‍ ലോക്കില്ലാത്ത 30 കിലോമീറ്റര്‍ വേഗതയില്‍ പോകാനാകും. അതേ ഗിയറില്‍ സ്പീഡ് 200 കിലോമീറ്റര്‍ വരെയാക്കാനും സാധിക്കും











from kerala news edited

via IFTTT