121

Powered By Blogger

Tuesday, 10 March 2015

നിര്‍മ്മാണ മേഖലയിലെ സ്‌തംഭനാവസ്‌ഥ: കളക്‌ടറേറ്റിലേക്ക്‌ മാര്‍ച്ചും ധര്‍ണയും ഇന്ന്‌











Story Dated: Wednesday, March 11, 2015 03:17


കണ്ണൂര്‍: നിര്‍മ്മാണ മേഖലയിലെ സ്‌തംഭനാവസ്‌ഥ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ തൊഴിലാളികള്‍ കളക്‌ടറേറ്റിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തും. ഖനന നിയന്ത്രണത്തെ തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ തൊഴിലാളികള്‍ പട്ടിണിയിലായിരിക്കയാണെന്നും തൊഴിലാളികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന നയത്തിനെതിരെ ശക്‌തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച്‌ ഇന്നലെ മുതല്‍ സംയുക്‌ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയതായും അവര്‍ പറഞ്ഞു.

ഖനത്തിനുള്ള ജിയോളജി അനുമതി ഫെബ്രുവരി ഒമ്പതിന്‌ തീര്‍ന്ന സാഹചര്യത്തിലാണ്‌ പണകളും ക്വാറികളും നിശ്‌ചലമായത്‌.ജില്ലയിലെ വിവിധഭാഗങ്ങളിലുമായി ആറായിരത്തിലധികം തൊഴിലാളികള്‍ ചെങ്കല്‍പണകളില്‍ പണിയെടുക്കുന്നുണ്ട്‌. കരിങ്കല്‍ ക്വാറികളിലും നിരവധി തൊഴിലാളികള്‍ ജോലിയെടുക്കുന്നു. പുറമേ ആയിരക്കണക്കിന്‌ െ്രെഡവര്‍മാരും ലോഡിങ്‌ തൊഴിലാളികളും അനുബന്ധമായി തൊഴിലിലെടുക്കുന്നു. ഖനനം നിന്നതോടെ ഇവര്‍ക്കെല്ലാം പണിയില്ലാതായി. ചെങ്കല്‍പണകളോടും കരിങ്കല്‍ ക്വാറികളോടും അനുബന്ധിച്ച്‌ നടത്തിയിരുന്ന കച്ചവടസ്‌ഥാപനങ്ങളും പൂട്ടി. പാതയോരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും കച്ചവടം വന്‍ തോതില്‍കുറഞ്ഞു. നിര്‍മാണ തൊഴിലാളികള്‍ക്കും പണിയില്ലാതായി. വീട്‌ നിര്‍മാണവും നിലച്ചു. ഇതോടെ തേപ്പുമുതല്‍ പെയിന്റിങ്‌ വരെയുള്ള തൊഴിലാളികള്‍ക്കും പണിയില്ലാതായി. പരിസ്‌ഥിതിയെ ബാധിക്കുന്നുവെന്ന പേരില്‍ കേന്ദ്രപരിസ്‌ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷമാണ്‌ ഖനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടത്‌. കോടതിയില്‍ സര്‍ക്കാര്‍ സാവകാശം ചോദിച്ചതിനെ തുടര്‍ന്ന്‌ കുറച്ചുനാള്‍കൂടി നീട്ടി നല്‍കി. ഈ കാലയളവില്‍ യഥാര്‍ഥ വസ്‌തുത ബോധ്യപ്പെടുത്തി പ്രശ്‌നപരിഹാരത്തിന്‌ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അവര്‍ പറഞ്ഞു.

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എടുക്കുന്നവര്‍ക്ക്‌ മാത്രമേ ഖനന അനുമതി നല്‍കൂ എന്നാണ്‌ ഇപ്പോഴത്തെ നിലപാട്‌. ഭീമമായ തുക നല്‍കി സര്‍ട്ടിഫിക്കറ്റ്‌ എടുക്കാന്‍ ചെറുകിട പണഉടമകള്‍ക്കാവില്ല. ചെങ്കല്‍ ഖനനത്തെ പരിസ്‌ഥിതി നിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കാമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞെങ്കിലും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടില്ല. കോടതിയില്‍ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന നിലയാണിപ്പോള്‍.ചെങ്കല്‍ തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെട്ട്‌ നടന്ന സമരം ഫെബ്രുവരി 15ന്‌ തീര്‍ന്നെങ്കിലും അപ്പോഴേക്കും നിയമക്കുരുക്ക്‌ മുറുകി. ചെങ്കല്ല്‌ കിട്ടാത്തതിനാല്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങള്‍ മുഖേന വീട്‌ നിര്‍മിക്കുന്നവരും പ്രയാസത്തിലാണ്‌. മുഴുവന്‍ പണിയും മാര്‍ച്ച്‌ അവസാനത്തോടെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പണം ലഭിക്കൂ. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലേറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സി. ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ജില്ലാ ഭാരവാഹികളായ കെ.പി. ബാലകൃഷ്‌ണന്‍, കെ.പി. രാജന്‍, എം. വേലായുധന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.










from kerala news edited

via IFTTT