121

Powered By Blogger

Tuesday, 10 March 2015

മചുക: ഒരു ബ്രസീലിയന്‍ പരിപ്രേക്ഷ്യം











മചുക. ബ്രസീല്‍ ഭാഷയില്‍ പറഞ്ഞാല്‍ ഈ വാക്കിന് കടത്തുവേദന എന്നാണ് അര്‍ഥം. എന്നാല്‍ അത് ഒരു മലയാള സിനിമയുടെ പേരാകുകയാണെങ്കില്‍ ആ അര്‍ഥമല്ല. മഞ്ഞ, ചുവപ്പ്, കറുപ്പ്. ഈ മൂന്നു നിറങ്ങളെ പ്രതിനിധാനം ചെയ്യുന്ന പേര്, അത്രേയുള്ളൂ. മഞ്ഞ പ്രണയത്തിന്റെയും ചുവപ്പ് പ്രതികാരത്തിന്റെയും കറുപ്പ് മരണത്തിന്റെയും നിറങ്ങളാണ്. സിനിമയില്‍ പകല്‍, സന്ധ്യ, രാത്രി എന്നീ സമയങ്ങളെയും ഈ നിറങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്.

നവാഗതനായ ജയന്‍ വന്നേരിയാണ് മചുക എന്ന ചിത്രമെടുക്കുന്നത്. സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയില്‍ പ്രതാപ് പോത്തനും ജനനി അയ്യരുമാണ് മുഖ്യവേഷങ്ങളില്‍. തമിഴ് നടന്‍ പശുപതിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.





റിട്ടയേഡ് എസ്.പി അലക്‌സാണ്ടര്‍ കോശിയെ(പ്രതാപ് പോത്തന്‍) ഇന്റര്‍വ്യു ചെയ്യാനാണ് നിവേദിത ഹരന്‍(ജനനി അയ്യര്‍) എന്ന ജേര്‍ണലിസ്റ്റ് മൂന്നാറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. എന്നാല്‍ എസ്.പിയുടെ അഭാവത്തില്‍ അവിടെ താമസിക്കേണ്ടി വരുന്ന നിവേദിത അവിടെ മറ്റൊരാളെ പരിചയപ്പെടുന്നു. മദ്രാസ് ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അറിവഴകനായിരുന്നു(പശുപതി) അയാള്‍. സുഹൃത്തുക്കളായി മാറുന്ന അവര്‍ രണ്ട് പേരുടെയും ജീവിതത്തിലെ ആകാംക്ഷ നിറഞ്ഞ 12 മണിക്കൂറുകളാണ് ജയന്‍ വന്നേരി ഈ സിനിമയിലൂടെ പറയുന്നത്.

തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുളിര്‍മ്മയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍. ജോമോന്‍ തോമസ് ഛായാഗ്രഹണം.











from kerala news edited

via IFTTT