121

Powered By Blogger

Tuesday, 10 March 2015

മത്സ്യത്തൊഴിലാളി അദാലത്ത്‌











Story Dated: Wednesday, March 11, 2015 06:52


കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവിധ പദ്ധതികളിലെ ധനസഹായങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്‌ അദാലത്തുകള്‍ നടത്തും. 2014 ഒക്‌ടോബര്‍വരെയുള്ള മത്സ്യത്തൊഴിലാളി പെന്‍ഷന്‍ തുക, തണല്‍ പദ്ധതി തുക, മത്സ്യബോര്‍ഡ്‌ നടപ്പാക്കുന്ന മറ്റു ക്ഷേമപദ്ധതികളിലെ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം.


മത്സ്യത്തൊഴിലാളി പാസ്‌ ബുക്ക്‌, ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌ ബുക്ക്‌, ഓഫീസില്‍ നിന്നു ലഭിച്ച കത്തിടപാടുകള്‍ എന്നിവയുടെ പകര്‍പ്പ്‌ സഹിതം 16 നകം ബന്ധപ്പെട്ട ഫിഷറീസ്‌ ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്നു മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ കമ്മിഷണര്‍ അറിയിച്ചു.










from kerala news edited

via IFTTT