121

Powered By Blogger

Tuesday, 10 March 2015

നിര്‍മാണ തൊഴിലാളികള്‍ രാപ്പകല്‍ സമരം തുടങ്ങി











Story Dated: Wednesday, March 11, 2015 06:53


തിരുവനന്തപുരം: നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച്‌ തൊഴിലില്ലായ്‌മ ഒഴിവാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ 2000രൂപയാക്കുക, നിര്‍മാണ വസ്‌തുക്കളുടെ വിലക്കയറ്റം തടയുക, അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തി തൊഴിലാളികളെ ക്ഷേമപദ്ധതിയില്‍ നിന്ന്‌ പുറം തള്ളുന്ന തൊഴില്‍ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള നിര്‍മാണതൊഴിലാളി സംയുക്‌ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ അനിശ്‌ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു.


സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദന്‍ സമരം ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.എ.ടി.യു.സി.(ഐ.എന്‍.ടി.യു.സി.), സി.ഐ.ടി.യു., ബി.എം.എസ്‌., എച്ച.്‌എം.എസ.്‌, എസ്‌.ടി.യു. എന്നീ സംഘടനകളാണു സമരത്തില്‍ പങ്കെടുക്കുന്നത്‌.










from kerala news edited

via IFTTT