121

Powered By Blogger

Tuesday, 10 March 2015

ഒരേയൊരു ടി.പി.








മലയാളസിനിമയുടെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ചരിത്രം പരിശോധിക്കുക; ഗാനശാഖയുടെയും. കലാകാരന്മാരെയും സൃഷ്ടികളെയും വാനോളം പുകഴ്ത്തുന്ന ഒട്ടേറെ സ്വരങ്ങള്‍ നാം കേട്ടു. എന്നാല്‍, കാമ്പുള്ള വിമര്‍ശനവുമായി എത്ര ഉറച്ച ശബ്ദങ്ങള്‍ ഉയര്‍ന്നു. ഇതിനുത്തരമാണ് ടി.പി.ശാസ്തമംഗലം.

താരാരാധനയും അന്ധമായ ഭക്തിയും അനുഷ്ഠാനമാകുന്ന സിനിമയുടെ പരിസരങ്ങളില്‍ വിമര്‍ശകനായി നിലകൊള്ളുക എളുപ്പമല്ല. ഒരു വിഭാഗത്തിന്റെ പുലഭ്യംവിളികള്‍ക്കും പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും വിധേയനാകുക എന്നതാണ് വിമര്‍ശകന്റെ വിധി.

ആരുടെയും മുഖത്തുനോക്കാതെ, പാട്ടുകളെ മാത്രം വിമര്‍ശിക്കുന്ന ടി.പി.ശാസ്തമംഗലത്തിന് ശത്രുക്കളേറെയുണ്ട്;

അതിനേക്കാളേറെ മിത്രങ്ങളും. കഠിനമായ വിമര്‍ശനമുന്നയിക്കുമെങ്കിലും അവരോട് ഹൃദയംകൊണ്ട് സംസാരിക്കാനും ടി.പി.ക്ക് കഴിയും. അതുകൊണ്ടാണ് ഏറ്റവുമധികം ശത്രുതയോടെ സംസാരിച്ചവര്‍പോലും പിന്നീട് ഇദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറുന്നത്.


പക്ഷേ, സുഹൃത്തായ ശേഷവും ടി.പി. വിമര്‍ശിക്കും. അപ്പോള്‍ കോപിക്കുന്നവരുമേറെ. ഇങ്ങനെ വിമര്‍ശിച്ചും സൗഹൃദം പങ്കിട്ടും പരിഭവിച്ചും ക്ഷമിച്ചും ടി.പി.യും സുഹൃത്തുക്കളും സിനിമയില്‍ ജീവിക്കുന്നു. ടി.പി.രാജുവെന്ന ടി.പി. ശാസ്തമംഗലം ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഈയിടെ വിരമിച്ചു. ഇനി സിനിമാഗാന വിമര്‍ശനരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനൊരുങ്ങുകയാണ്. വിവാദങ്ങളും വാക്കേറ്റങ്ങളും സ്വാഭാവികമായും ഉയരും.




പുത്തന്‍ തലമുറ പദമടുക്ക്് തൊഴിലാളികള്‍...


പുത്തന്‍ തലമുറയില്‍ ഗാനരചയിതാക്കള്‍ ഇല്ല. ഈണത്തിനനുസരിച്ച് പദം അടുക്കുന്ന തൊഴിലാളികള്‍ മാത്രമേയുള്ളൂ. പണ്ട് കവിതകള്‍ സൃഷ്ടിച്ചവരാണ് ഗാനരചയിതാക്കളായി സിനിമയിലേക്ക് വന്നിരുന്നത്. ഇന്ന് സിനിമകളില്‍ എന്തെങ്കിലും ചെയ്തുകൂട്ടിയ ശേഷം ഇത്തരം ഭാവനാദരിദ്രര്‍ കവിതാരംഗത്തേക്കും കടക്കുന്നു' ടി.പി.യുടെ വാക്കുകള്‍ക്ക് രൂക്ഷതയേറുകയാണ്.

മോഹന്‍ലാലിന്റെ ഒരു ഹിറ്റ് ചിത്രത്തിലെ ടൈറ്റില്‍ സോങ്, ബോണിഎമ്മിന്റെ ഹിറ്റ് ഗാനത്തില്‍നിന്നാണെന്ന്് സംഗീതസംവിധായകനോട് ടി.പി. ശാസ്തമംഗലം ഒരിക്കല്‍ പറഞ്ഞു. അന്ന് സംഗീതസംവിധായകന്‍ മറുപടി നല്‍കിയത്, സിനിമയുടെ നിര്‍മാതാവിന്റെയും സംവിധായകന്റെയും നിര്‍ദേശമനുസരിച്ചാണ് താനിത് ചെയ്തതെന്നാണ്. എന്നാല്‍, സംഗീതസംവിധായകനോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന് ടി.പി. ആവശ്യപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ആ പാട്ട് മോഷ്ടിച്ചതിന്റെ പഴിയെപ്പോഴും സംഗീതസംവിധായകന്റെ തലയിലായിരിക്കും. ഇങ്ങനെ ഇവരെക്കൊണ്ട് ചെയ്യിക്കുന്നവരുടെ പേര് ആരും ഓര്‍ക്കുകപോലുമില്ല.




പാട്ടെഴുത്തുകാരുടെ വളയമില്ലാത്ത ചാട്ടം

1970കളുടെ ഒടുവിലാണ് ടി.പി. ശാസ്തമംഗലം സിനിമാഗാന വിമര്‍ശനരംഗത്തേക്ക് വരുന്നത്. കൃത്യമായി പറഞ്ഞാല്‍ വയലാര്‍ രാമവര്‍മയുടെ മരണശേഷം. വയലാറിന്റെ മരണശേഷം സിനിമാഗാനങ്ങളുടെ നിലവാരം താഴുന്നുവെന്ന് അന്നത്തെ യുവതലമുറ തിരിച്ചറിഞ്ഞു. ഒരു ചര്‍ച്ചാവേളയില്‍ ഗാനങ്ങളിലെ കാവ്യശോഷണത്തെക്കുറിച്ച് അക്കമിട്ട് നിരത്തുകയായിരുന്നു ടി പി. ഇതുകേട്ട ഒരു പത്രപ്രവര്‍ത്തകസുഹൃത്ത് ടി.പി.യോട് ഇതൊക്കെ കുറിച്ചുവയ്ക്കാന്‍ ആവശ്യപ്പെടുന്നിടത്താണ് തുടക്കം. അക്കാലത്തിറങ്ങിയ ചില ഗാനങ്ങളുടെ നിലവാരത്താഴ്ചയെക്കുറിച്ച് ടി.പി. എഴുതി. 'രാഷ്ട്രപ്രഭ' എന്ന ആനുകാലികത്തിലായിരുന്നു ആദ്യ ലേഖനം വരുന്നത്. വളരെക്കുറച്ച് കോപ്പികള്‍ മാത്രമുള്ള ഇതിലെ ലേഖനമെഴുത്ത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടു.


മുഖ്യധാരയിലേക്ക് ടി.പി.ശാസ്തമംഗലമെത്തുന്നത് വിവാദങ്ങളുടെ കൈപിടിച്ചാണ്. മാധ്യമപ്രവര്‍ത്തകരായ എസ്.ജയച്ചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്.ബാബുവും 'ഫിലിം മാഗസിനു'വേണ്ടി ടി.പി.യോട് എഴുതാന്‍ ആവശ്യപ്പെട്ടു. 'പാട്ടെഴുത്തുകാര്‍ വളയമില്ലാത്ത ചാട്ടം തുടങ്ങിയിട്ട് നാളേറെയായി. അതിനെതിരെയുള്ള ശക്തമായ പ്രതികരണം' എന്ന കുറിപ്പ് ആദ്യ ലേഖനം വരുന്നതിന് മുമ്പുതന്നെ ഫിലിം മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലേഖനം അച്ചടിച്ചുവന്നതോടെ പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നുതുടങ്ങി.




പ്രതികരണം രൂക്ഷം

ഗാനരചയിതാക്കളായ ബിച്ചുതിരുമല, ബി.മാണിക്യം, ബിജു പൊന്നേത്ത്, മുല്ലനേഴി തുടങ്ങിയവരാണ് ശക്തമായി രംഗത്തെത്തിയത്. നെല്ലിക്കാത്തളം വയ്‌ക്കേണ്ട നിരൂപകന്‍ എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. കീഴാര്‍നെല്ലിയുടെ തണലില്‍, അഷ്ടാംഗഹൃദയത്തിന്റെ അണിയറ എന്നുതുടങ്ങിയ ഗാനങ്ങളെ പരാമര്‍ശിച്ചതാണ് പലരെയും ചൊടിപ്പിച്ചത്.

ഒട്ടും മയമില്ലാതെ ടി.പി. വിമര്‍ശനം തുടര്‍ന്നതോടെ വീട്ടിലേക്ക് കത്തുകളും പ്രവഹിക്കാന്‍ തുടങ്ങി. അതിലേറെയും തെറിക്കത്തുകള്‍. അഭിനന്ദനക്കത്തുകള്‍ വന്നതാകട്ടെ പ്രമുഖരുടേതും. പുണ്യാഹം നേരുന്നുവെന്നാണ് യൂസഫലി കേച്ചേരിയുടെ അഭിനന്ദനക്കത്ത്.


പിന്നീടിങ്ങോട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ വിമര്‍ശിക്കപ്പെട്ടു. ഈ തലമുറയില്‍പ്പെട്ട വയലാറിന്റെ മകന്‍ ശരത് ചന്ദ്രവര്‍മ വരെ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. പുതിയ എഴുത്തുകാരില്‍ പ്രതീക്ഷയുള്ളത് റഫീഖ് അഹമ്മദില്‍ ആണെന്ന് ടി.പി. ശാസ്തമംഗലം പറയും. പക്ഷേ, അദ്ദേഹത്തിന്റെ രചനകളില്‍ പത്ത് ശതമാനം മാത്രമേയുള്ളൂ നല്ലത്. ബാക്കിയുള്ളതെല്ലാം ചവറ്റുകുട്ടയില്‍ കളയേണ്ടതാണെന്ന് ടി.പി. പറയുന്നു.


പരിശോധിക്കുന്നത് തകരാറുകള്‍ മാത്രം


ഭാഷാപരമായ തകരാറുകള്‍, ആശയപരമായ തകരാറുകള്‍ എന്നിവയാണ് നോക്കുന്നത്. 'മഴവില്‍ക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ...' എന്ന ഗാനം ഒന്നു നോക്കൂ. വെണ്ണിലാവ് രാത്രിയില്‍ മാത്രമുണ്ടാകുന്നതാണ്. മഴവില്ലുണ്ടാകുന്നത് പകല്‍ മാത്രവും. എങ്ങനെയാണ് മഴവില്‍ക്കൊതുമ്പിലേറി വെണ്ണിലാക്കിളി വരുന്നത്. ടി.പി. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു കാര്യംകൂടി വ്യക്തമാക്കുന്നു. കവിതകളാണെങ്കില്‍ ഇഷ്ടമുള്ളവര്‍ക്ക് മാത്രം വായിച്ചാല്‍ മതി. എന്നാല്‍, സിനിമാഗാനങ്ങള്‍ നമ്മളെല്ലാം നിര്‍ബന്ധമായും കേള്‍ക്കേണ്ടിവരുന്നു. അപ്പോള്‍ അതില്‍ തെറ്റായ കാര്യങ്ങള്‍ എഴുതരുത്.




'വെറുതേ'ക്ക് ഈണമിട്ട ദേവരാജന്‍

ദേവരാജന്‍ മാഷിന്റെ വീട്ടില്‍ ഒരു ഗാനത്തിന്റെ ചിട്ടപ്പെടുത്തല്‍ നടക്കുകയാണ്. ദീര്‍ഘകാലത്തിനുശേഷം ഒ.എന്‍.വി.യും ദേവരാജനും ഒരുമിക്കുന്ന 'നീയെത്ര ധന്യ' എന്ന സിനിമയിലെ ഗാനങ്ങളാണ് ചിട്ടപ്പെടുത്തുന്നത്. 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' എന്ന ഗാനത്തിന്റെ ചിട്ടപ്പെടുത്തലാണ്. ഇതില്‍ 'ഒരു മാത്ര വെറുതേ നിനച്ചുപോയി' എന്ന വരിക്ക് ദേവരാജന്‍ സാര്‍ അമിതപ്രാധാന്യം നല്‍കുന്നത് കണ്ടതായി ടി.പി. പറയുന്നു. അതെന്തുകൊണ്ടെന്ന ചോദ്യത്തിന് ദേവരാജന്‍ നല്‍കിയ മറുപടി ഇതായിരുന്നു.











from kerala news edited

via IFTTT