20 വര്‍ഷത്തിനുശേഷം ഒരു രൂപ നോട്ടുകള്‍ തിരിച്ചെത്തി
രാജസ്ഥാനിലെ നത്ദ്വാരയിലുള്ള ശ്രീനാഥ്ജി അമ്പലത്തില്‍ നടന്ന ചടങ്ങില്‍ മെഹിര്‍ഷിതന്നെയാണ് നോട്ട് പുറത്തിറക്കിയത്.
നാണ്യമുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരുരൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്കല്ല സര്‍ക്കാര്‍ നേരിട്ടാണ് അച്ചടിച്ചിരുന്നത്. ഈരീതിതന്നെയാണ് ഇപ്പോഴും തുടര്‍ന്നിട്ടുള്ളത്.
റിസര്‍വ് ബാങ്ക് രണ്ടു രൂപയുടെയും അഞ്ച് രൂപയുടെയും നോട്ടുകളുടെ അച്ചടി നിര്‍ത്താനൊരുങ്ങവെയാണ് ഒരു രൂപ നോട്ടുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.
കാഴ്ചയില്‍ പുതിയ പരിഷ്‌കരണങ്ങളുമായാണ് പുതിയ ഒരു രൂപ നോട്ടിറങ്ങിയിട്ടുള്ളത്. ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമാണുള്ളത്. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ 'സാഗര്‍ സാമ്രാട്ടിന്റെ' ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
from kerala news edited
via IFTTT