121

Powered By Blogger

Tuesday, 10 March 2015

വസ്‌ത്രത്തിന്റെ നിറം ഇളകിയതിന്‌ കടയുടമക്ക്‌ പിഴ











Story Dated: Wednesday, March 11, 2015 03:23


മലപ്പുറം: വിവാഹ വസ്‌ത്രത്തിന്റെ നിറം ഇളകിയതിന്‌ കടയുടമ 20,108 രൂപ പിഴയടക്കണമെന്ന്‌ ജില്ലാ ഉപഭോക്‌തൃ കോടതി ഉത്തരവിട്ടു. മൂത്തേടം വലിയപീടിയേക്കല്‍ അഹമ്മദ്‌കുട്ടിയാണ്‌ പരാതിക്കാരന്‍. പെരിന്തല്‍മണ്ണയിലെ ഹൈടെക്‌സ് വെഡ്‌ഡിംഗ കാസിലില്‍ നിന്ന്‌ 2013ലാണ്‌ ഇദ്ദേഹം 71,400 രൂപയുടെ വസ്‌ത്രങ്ങള്‍ വാങ്ങിയത്‌. 22 ചുരിദാറുകള്‍ ആദ്യ കഴുകലില്‍ തന്നെ നിറം ഇളകിയെന്നാണ്‌ പരാതി. കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മാറ്റി നല്‍കാന്‍ തയ്ായറാകാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കടയുടമ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഒരാഴ്‌ചക്കുള്ളിലാണെങ്കിലേ മാറ്റി നല്‍കുകയുള്ളുവെന്നും മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ പരാതിക്കാരന്‍ കടയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും കാണിച്ച്‌ ഉടമയും പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ വസ്‌ത്രങ്ങള്‍ ഉപയോഗപ്രദമല്ലെന്ന്‌ കണ്ടെത്തിയ കോടതി കടയുടമയുടെ വാദങ്ങള്‍ തള്ളിക്കളയുകയായിരുന്നു. കടയില്‍ നിന്ന്‌ വാങ്ങിയ വസ്‌ത്രങ്ങളുടെ വിലയായ 10,408 രൂപ പത്ത്‌ ശതമാനം പലിശ സഹിതം തിരിച്ച്‌ നല്‍കാനും പരാതിക്കാരന്‍ അനുഭവിച്ച്‌ മാനസിക ബുദ്ധിമുട്ടുകള്‍ക്ക്‌ പതിനായിരം രൂപയും നല്‍കണമെന്നാണു കോടതി ഉത്തരവ്‌. പരാതിക്കാരന്‌ വേണ്ടി അഡ്വ. പി എം അജയ്‌ ഹാജരായി.










from kerala news edited

via IFTTT