121

Powered By Blogger

Tuesday, 10 March 2015

പുതിയ വികസന കാഴ്‌ചപ്പാടുമായി മംഗളം-വ്യാപാരി വ്യവസായി വേങ്ങര വികസന സെമിനാര്‍











Story Dated: Wednesday, March 11, 2015 03:23


mangalam malayalam online newspaper

വേങ്ങര: വേങ്ങര പഞ്ചായത്തിന്റെ വികസന കാര്യങ്ങളില്‍ സമസ്‌ത മേഖലകളെയും വിശദമായ ചര്‍ച്ചക്കു വിധേയമാക്കി പുതിയ കാഴ്‌ചപ്പാടുകളോടെ വേങ്ങരയില്‍ മംഗളം-വ്യാപാരി വ്യവസായി വികസന സെമിനാര്‍-2015 നടത്തി.

മംഗളം ദിനപത്രം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റുമായി സഹകരിച്ചാണു സെമിനാര്‍ സംഘടിപ്പിച്ചത്‌.

വ്യാപാരികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലെ ടൗണിലെ ട്രാഫിക്‌ ഗതാഗത പ്രശ്‌നവും മാലിന്യ നിര്‍മാര്‍ജനത്തിന്റെ അഭാവം, വഴിയോര വാണിഭക്കാരുണ്ടാക്കുന്ന പ്രയാസങ്ങള്‍, കാര്‍ഷിക മേഖലയിലെ പോരായ്‌മകള്‍, വേങ്ങര ഗേള്‍സ്‌ ഹൈസ്‌കൂളിന്റെ വികസനം തുടങ്ങിയവയെല്ലാം ചര്‍ച്ചയില്‍ വിശയമായി. പഞ്ചായത്തിലെ മുഴുവന്‍ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും അണി നിരന്ന സെമിനാര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ കുഞ്ഞു ഉദ്‌ഘാടനം ചെയ്‌തു. കെ.വി.വി.ഇ.എസ്‌ വേങ്ങര യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി പി. അസീസ്‌ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.പി സഫീര്‍ ബാബു മോഡറേറ്ററായിരുന്നു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ഹസീന ഫസല്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച്‌ രേഖ അവതരിപ്പിച്ചു. വി.കെ കുഞ്ഞാലന്‍കുട്ടി (ഐ.യു.എം.എല്‍) എം.എ അസീസ്‌ (കോണ്‍ഗ്രസ്‌ ഐ), കെ.ടി അലവിക്കുട്ടി (സി.പി.എം), എം.കെ സൈനുദ്ദീന്‍ (സെക്രട്ടറി കെ.വി.വി.ഇ.എസ്‌. വേങ്ങര), യു. ബാലകൃഷ്‌ണന്‍ (സി.പി.ഐ), ചാക്കീരി ബാപ്പു (ജനതാദള്‍ യു), ടി.എ സമദ്‌ (ഐ.എന്‍.എല്‍), എ.കെ.സി മുഹമ്മദ്‌ (വാസ്‌കെ), കെ.എം ഹനീഫ (എസ്‌.ഡി.പി.ഐ), എ.എ അബുബക്കര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), എ.കെ മുഹമ്മദലി (സ്‌ഥിര സമിതി ചെയര്‍മാന്‍), പൂച്ചേങ്ങല്‍ അലവി (സാമൂഹ്യ പ്രവര്‍ത്തകന്‍), ഇ. മുഹമ്മദലി (പഞ്ചായത്തംഗം), പി.വി പ്രമോദ്‌കുമാര്‍(സര്‍ക്കുലേഷന്‍ മാനേജര്‍ മംഗളം, മലപ്പുറം), വിപിനാഷ്‌(മംഗളം പരസ്യവിഭാഗം മലപ്പുറം) പ്രസംഗിച്ചു. എന്‍.കെ പ്രസൂണ്‍ (മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍, കോഴിക്കോട്‌) സ്വാഗതവും മംഗളം വേങ്ങര ലേഖകന്‍ കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT