ചിരിയും കളിയും അല്‍പം കാര്യവുമായി എത്തുകയാണ് അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രം. കാഞ്ചീപുരത്തെ കല്യാണം, സര്‍ക്കാര്‍ കോളനി എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ് ജയകൃഷ്ണ ഒരുക്കുന്ന ഈ ചിരിപ്പടത്തില്‍ സുരാജ് വെഞ്ഞാറന്മൂടും ടിനി ടോമുമാണ് നായകന്മാര്‍. ബാസ്‌കറ്റ് ബോള്‍ കോച്ചായ വളഞ്ഞവഴി ഷിന്‍ജോ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
പെണ്‍കുട്ടികളോടൊപ്പം ചിലവഴിക്കാം എന്ന കണക്കുകൂട്ടലിലാണ് ഷിന്‍ജോ കോച്ചിന്റെ വേഷം തന്നെ തിരഞ്ഞെടുത്തത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ടിനി ടോമിന്റെ കഥാപാത്രം ഷിന്‍ജോയുടെ സുഹൃത്താണ്. ടിനി ടോമിന്റെ കഥാപാത്രത്തിന്റെ ഫ്ലൂറ്റിലാണ് ഷിന്‍ജോയുടെ താമസം. ആ സൗഹൃദം മുതലെടുത്ത് തരികിടകള്‍ കാട്ടുന്ന ഷിന്‍ജോയുടെ തമാശകളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് 'കിട്ടാത്ത മാങ്ങ പുളിക്കും' എന്നാണ് ടാഗ് ലൈന്‍. സംവിധായകന്‍ സജി സുരേന്ദ്രന്‍ അഭിനേതാവായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
അതിഥി, ജീനാ റിജു എന്നിവരാണ് നായികമാര്‍. ശ്രീജിത് രവി, ഇടവേള ബാബു, സുനില്‍ സുഖദ, ചാലി പാല തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി മടായിയും ജയരാജ് മടായിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗ്രാമി എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ സജീഷ് നായരും ധനേഷ് പ്രഭയും ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.
from kerala news edited
via IFTTT