Story Dated: Wednesday, March 11, 2015 06:53
വലിയതുറ: യുവാവ് മരിച്ചു. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍. ന്യുമോണിയയാണ് മരണകാരണമെന്ന് പോലീസ്. വള്ളക്കടവ് പുത്തന്‍ പാലം ആറ്റുവരമ്പില്‍ ഹാജ(44) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുത്തന്‍പാലത്തിന് സമീപം വച്ച് ഹാജയെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.
ഇതിനു ശേഷം ഇയാള്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍കോളജിലും ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ ഹാജ മരിച്ചു. അതേ സമയം മരണകാരണം മര്‍ദ്ദനമേറ്റതിനാലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം മരണകാരണം ന്യുമോണിയയാണെന്ന് പൂന്തുറ സി.ഐ. എസ്.വൈ.സുരേഷ് പറഞ്ഞു.
from kerala news edited
via IFTTT