Story Dated: Wednesday, March 11, 2015 07:28
ചാരുംമൂട്: കളഞ്ഞു കിട്ടിയ ആഭരണങ്ങളും പണവും അടങ്ങിയ ബാഗ് പോലീസിന് കൈമാറി യാത്രക്കാര്‍ മാതൃകയായി. ഉടമസ്‌ഥര്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണമെന്നു കരുതിയ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ഇന്നലെ രാവിലെ പത്തരയോടെ മൂന്നാംകുറ്റി-കൃഷ്‌ണപുരം റോഡില്‍ കുന്നില്‍ ജംഗ്‌ഷനില്‍ വച്ചാണ് തെക്കേമങ്കുഴി എം.എസ് ഭവനം രവീന്ദ്രന്‍, വിശ്വഭവനം ബിനേഷ് സം്‌സ്ഥാന മനുഷ്യാവകാശ കേന്ദ്രം ജില്ലാ സെക്രട്ടറി ചൂനാട് ജയപ്രസാദ് എന്നിവര്‍ക്ക് ലേഡീസ് ബാഗ് ലഭിച്ചത്.
15 പവന്‍ തൂക്കം വരുന്ന ആഭരണങ്ങള്‍, 7200 രൂപ, മൊബൈല്‍ഫോണ്‍, പാസ്‌പോര്‍ട്ട്, എ.ടി.എം കാര്‍ഡുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാഗ് ഉടന്‍ തന്നെ ഇവര്‍ വള്ളികുന്നം സ്‌റ്റേഷനിലെത്തി എസ്.ഐ: എം.ഡി.വേണുഗോപാലിന് കൈമാറി.പോലീസ് ഉടന്‍ തന്നെ ഉടമസ്‌ഥനെ വിവരമറിയിച്ചു. എന്നാല്‍ വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഉടമസ്‌ഥരെത്തിയില്ല.
തുടര്‍ന്ന് നാട്ടുകാരുടെ അഭിപ്രായപ്രകാരം പോലീസ് സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. സ്വര്‍ണപ്പണിക്കാരെത്തി നടത്തിയ പരിശോധനയില്‍ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.ബാഗും സാധനങ്ങളും സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
from kerala news edited
via IFTTT