Story Dated: Wednesday, March 11, 2015 07:53
ചങ്ങനാശേരി : റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്‌റ്റബിള്‍ ഫിലിപ് ജോസഫിനെ മര്‍ദിച്ച സംഭവത്തില്‍ വാകത്താനം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിദ്ധാര്‍ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. ഫിലിപ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥനെ ചങ്ങനാശേരി പോലീസ് സംഭവ സ്‌ഥലത്തു വച്ചുത െഅറസ്‌റ്റ് ചെയ്‌തിരുന്നു. ഞായറാഴ്‌ച രാത്രി 10.30-നായിരുന്നു സംഭവം.
ഇയാള്‍ മദ്യപിച്ചാണ് പ്രശ്‌നം സൃഷ്‌ടിച്ചതെന്നു ചങ്ങനാശേരി പോലീസ് പറഞ്ഞു. സിദ്ധാര്‍ത്ഥന് എതിരേ ചങ്ങനാശേരി പോലീസ് ജില്ലാ പോലീസ് ചീഫിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫ് നടപടി സ്വീകരിച്ചത്. നോപാര്‍ക്കിംഗ് ഏരിയായില്‍ ബൈക്ക് പാര്‍ക്ക് ചെയ്‌തശേഷം എറണാകുളത്തിന് പോയ സിദ്ധാര്‍ന്‍ തിരികെ എത്തിയപ്പോള്‍ ഫിലിപ് ജോസഫ് ഇതിനെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
from kerala news edited
via IFTTT