Story Dated: Wednesday, March 11, 2015 10:55
ഇസ്രായേല്‍: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ക്രുരത വീണ്ടും, ഇസ്രയേല്‍ ചാരനെന്ന് ആരോപിച്ച് ബന്ദിയാക്കിയ 19കാരനെ ഐ.എസ്. വധിച്ചു. സെയ്‌ദ് ഇസ്‌മയില്‍ മുസല്ലയാണ് ഐ.എസ് ക്രൂരതയ്‌ക്ക് ഇരയായത്. ബന്ദിയായ സെയ്‌ദിനെ ഒരു കുട്ടി വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് ഐ.എസ.് ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും ഉറപ്പ് വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സിറിയയിലെ വിമത സംഘത്തിനൊപ്പം ചേര്‍ന്ന സെയ്‌ദിനെ 2014 മുതലാണ് കാണാതായത്. തുര്‍ക്കി യാത്രയ്‌ക്കിടയില്‍ ഇയാളെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സെയ്‌ദ് ഇസ്രായെല്‍ ചാരനാണെന്നായിരുന്നു ഐ.എസിന്റെ വാദം. ഇത് സെയ്‌ദ് സമ്മതിച്ചതായും ഐ.എസ് പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും, സെയ്‌ദിന്റെ മാതാപിതാക്കളും ഇത് നിഷേധിച്ചു.
അക്രമണോത്സുകതയുള്ള യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കുന്നതിനാണ് കൊലപാതക ദൃശ്യങ്ങള്‍ ഐ.എസ് പുറത്ത വിട്ടതെന്നാണ് റിപ്പോര്‍ട്ട്. കൗമാരക്കാരനെകൊണ്ട് കൊലപാതകം നടത്തിയതിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണെന്നാണ് വിലയിരുത്തല്‍.
അതേസമയം ഏറ്റവും പ്രായംകുറഞ്ഞ ഐ.എസ് ഭീകരന്‍ അബു ബക്കര്‍ അല്‍ ഫരാന്‍സി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഐ.എസ് നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തില്‍ സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഈ കുട്ടിഭീകരന്‍ കൊല്ലപ്പെട്ടത്. ഫ്രാന്‍സില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ക്കൊപ്പം രണ്ട് മാസം മുമ്പാണ് അബു ഐ.എസില്‍ ചേര്‍ന്നത്.
from kerala news edited
via IFTTT