Story Dated: Wednesday, March 11, 2015 03:23
തിരൂര്‍: പറവണ്ണയില്‍ മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ സാഹസികമായി രക്ഷപെട്ടു. തിത്തീര്യത്തിന്റെ പുരക്കല്‍ കാസിം, സെയ്‌തലവി എന്നിവരാണ് മരണമുഖത്തു നിന്നും രക്ഷപെട്ടത്. പുലര്‍ച്ചെ നാലിന് മത്സ്യബന്ധനത്തിനിടയില്‍ ശക്‌തമായ തിരമാലയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ വള്ളത്തിന്റെ എഞ്ചിനും വലയും നഷ്‌ടപ്പെട്ടു. അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി അപകടത്തില്‍ പെട്ടവര്‍ പറഞ്ഞു.
from kerala news edited
via IFTTT