ഫ്ലാറ്റില്‍ നിന്നു വീണു മരിച്ച മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി

മനാമ: ബഹ്‌റിനില്‍, താമസിക്കുന്ന ഫ്ലൂറ്റില്‍ നിന്നു വീണു മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഗള്‍ഫ് എയറില്‍ നാട്ടിലേക്കു കൊണ്ടുപോയി. ബഹ്‌റിനിലെ പ്രോസ്പിരിറ്റി ട്രേഡിങ്ങ് കോണ്‍ട്രാക്ടിങ്ങ് എന്ന കെമിക്കല്‍ ട്രേഡിങ്ങ് കമ്പനിയില്‍ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി മൃത്യുഞ്ജയന്റേയും താരമോള്‍ മൃത്യുഞ്ജയന്റേയും മകള്‍ ജ്യോതി (20) ആണു ഞായറാഴ്ച രാത്രി മരണമടഞ്ഞത്. ഹൂറയില്‍ രണ്ടാം നിലയിലെ ഫ്ലൂറ്റിന്റെ ബാല്‍ക്കണിയില്‍ അലക്കിയിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നാണു കരുതുന്നത്. ഒമ്പതു വര്‍ഷമായി മൃത്യൂഞ്ജയന്‍ ബഹ്‌റിനില്‍ ജോലി ചെയ്യുകയാണ്. പന്ത്രണ്ടാം ക്ലാസു വരെ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ജ്യോതി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബി.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ അര്‍ജുന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.