Story Dated: Monday, March 9, 2015 01:33
കോഴിക്കോട് : ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്‌ത് സംസ്‌ഥാനത്ത് വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്‌റ്റിക് കലര്‍ന്നിട്ടുള്ളതായി പരാതി. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുന്ന അരിയില്‍ പോളിമര്‍ കലര്‍ന്നിട്ടുള്ളതായി കണ്ടെത്തി.
തിളങ്ങുന്ന വെളുത്ത അരി തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കഞ്ഞിവെള്ളത്തിനു മുകളില്‍ കൂടുതല്‍ പാടകെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. കഞ്ഞിവെള്ളത്തിനു മുകളിലെ പാട വെയിലത്തുവെച്ച് ഉണക്കുമ്പോള്‍ കട്ടിയാകുകയും കത്തിക്കുമ്പോള്‍ പ്ലാസ്‌റ്റിക് കത്തുന്നതുപോലെ കത്തുകയും ചെയ്യും.
ചൈനയില്‍ നിന്നുള്ള കൃത്രിമ അരിയെ കുറിച്ച് വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സമാന സ്വഭാവമുള്ള അരി കേരളത്തിലും വില്‍പനയ്‌ക്കെത്തിയതായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം സ്‌ഥിരീകരിച്ചുവെങ്കിലും ഇത് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നാണ് വിശദീകരണം.
from kerala news edited
via IFTTT