Story Dated: Tuesday, March 10, 2015 10:55
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ പുതിയ പ്രതിഷേധ തന്ത്രവുമായി പ്രതിപക്ഷം. മാണിയെ നിയമസഭയില്‍ പൂര്‍ണ്ണമായും അവഗണിക്കാനും ബഹിഷ്കരിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മാണിയോട് ചോദ്യങ്ങള്‍ ചോദിക്കാതെ സഭാനടപടികളില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എഴുതി നല്കിയ ചോദ്യങ്ങള്‍ പോലും സഭയില്‍ ഉന്നയിക്കേണ്ടെന്ന തീരുമാനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ സഭയില്‍ ഉന്നയിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് റൂളിംഗ് നല്കി.
from kerala news edited
via IFTTT