Story Dated: Monday, March 9, 2015 12:34
ചണ്ഡീഗഡ്: സംസ്‌ഥാനത്തെ ലിംഗാനുപാതം കൃത്യമാക്കുന്നതിനായി ഹരിയാനാ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി വരുന്നു. 'ആപ് കി ബേഠി ഹമാരി ബേഠി' എന്ന പേരില്‍ സംസ്‌ഥാനത്തെ പെണ്‍കുട്ടികളുടെ എണ്ണം കൂട്ടാനാണ് പദ്ധതി. അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഭാഗമായുള്ള പഞ്ചകുലയില്‍ നടന്ന പരിപാടിയിലാണ് പദ്ധതി അവതരിപ്പിച്ചത്.
റൂറല്‍ അര്‍ബന്‍ മേഖലകളില്‍ പട്ടികജാതി ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വിഭാഗത്തില്‍ പെടുന്ന ആദ്യജാതകളെയും 2015 ജനുവരി 22 ന് ശേഷം ജനിക്കുന്ന പെണ്‍കുട്ടികളെയും ഏറ്റെടുക്കാനുള്ള പദ്ധതിയാണ് ഇത്. ഈ വിഭാഗത്തില്‍ പെടുന്ന കുടുംബത്തിന് 21,000 രൂപ വീതം നല്‍കും. അതുപോലെ തന്നെ ജനുവരി 22 ന് ശേഷം വരുന്ന കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുഞ്ഞിന് 21,000 രൂപ വീതവും നല്‍കും.
സംസ്‌ഥാനത്തെ പെണ്‍കുഞ്ഞുങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമായി ഖട്ടാര്‍ സര്‍ക്കാര്‍ 'ഹരിയാന കന്യാഘോഷ്' എന്നൊരു പദ്ധതി കൂടി അവതരിപ്പിക്കുന്നുണ്ട്. ഇതിലേക്ക് ഹരിയാന മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കും. ഇതിനായുള്ള ഫണ്ട് 100 കോടിയാക്കി ഉയര്‍ത്തുകയും ചെയ്യും. ഇന്ദിരാഗാന്ധി മഹിളാ ശക്‌തി പുരസ്‌ക്കാരത്തിനുള്ള തുക ഒരു ലക്ഷത്തില്‍ നിന്നും 1.5 ലക്ഷമായി ഉയര്‍ത്തും. ബഹന്‍ ഷാനോ ദേവി പുരസ്‌ക്കാരതുക 51,000 ല്‍ നിന്നും ഒരു ലക്ഷമാക്കും.
from kerala news edited
via IFTTT