ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പറയെടുപ്പ്
Posted on: 09 Mar 2015
മെയ് 20 ന് നടത്തപ്പെടുന്ന പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുമുകളില്‍ സ്ഥാപിക്കുന്ന താഴികക്കുടത്തിനുള്ളില്‍ അര്‍പ്പിക്കുന്ന നവരനെല്ലിലേക്കുള്ള നാരായണമന്ത്ര ജപവും പറയെടുപ്പിനോടനുബന്ധിച്ചു നടത്തപ്പെട്ടു. ഭക്തജനപങ്കാളിത്വത്തിന്റെ പ്രതീകമായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ക്കു വേണ്ടിയുള്ള നാണയസമര്‍പ്പണവും ഈ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷ്ഠാകര്‍മ്മങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി കേരള ഹിന്ദു സൊസൈറ്റി പ്രസി.ഗോപാല പിള്ള, ട്രസ്റ്റി ചെയര്‍ ഹരിപിള്ളയും അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
from kerala news edited
via IFTTT