121

Powered By Blogger

Monday, 9 March 2015

കുടിയൊഴിപ്പിക്കല്‍: പച്ചാളത്ത്‌ ഹര്‍ത്താല്‍









Story Dated: Monday, March 9, 2015 01:03



mangalam malayalam online newspaper

കൊച്ചി: പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാനായി കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കിയതിനെ തുടര്‍ന്ന്‌ പ്രദേശത്ത്‌ ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തു. ചിറ്റൂര്‍ മുതല്‍ എറണാകുളം കച്ചേരിപ്പടി വരെ ഹര്‍ത്താല്‍ വരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. എസ്‌.എസ്‌.എല്‍.സി പ്ലസ്‌ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഗതാഗത തടസപ്പെടുത്തിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌.


മതിയായ നഷ്‌ടപരിഹാരം ലഭിക്കാതെ സ്‌ഥലം ഒഴിയില്ലെന്ന നിലപാടിലായിരുന്നു പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ ഇന്നു രാവിലെ വന്‍ പോലീസ്‌ സന്നാഹത്തോടെ 22 കെട്ടിടങ്ങളാണ്‌ റെയില്‍വേ മേല്‍പ്പാലത്തിനാതയി പൊളിച്ചു നീക്കിയത്‌. പ്രദേശത്ത്‌ ഇേപ്പാഴും സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. 48 മണിക്കൂറിനുള്ളില്‍ സ്‌ഥലം ഒഴിഞ്ഞ്‌ കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉടമകള്‍ക്ക്‌ വെള്ളിയാഴ്‌ച നോട്ടീസ്‌ നല്‍കിയിരുന്നു. സംഭവ സ്‌ഥലത്തുനിന്നും സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കിയിട്ടുണ്ട്‌. മുമ്പ്‌ ഒഴിപ്പിക്കലിനെതിരെ പ്രക്ഷോഭം നടത്തുന്ന പച്ചാളം ആര്‍.ഒ.ബി ജനകീയ സമര സമിതിയുടെ 26 നേതാക്കളെ േപാലീസ്‌ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. അനധികൃതമായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയെന്നാണ്‌ ജനകീയ സമരസമിതിയുടെ ആരോപണം. ഒഴിപ്പിക്കലിനെതിരെ സമിതി കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന്‌ പരിഗണിക്കാനിരിക്കെയാണ്‌ രാവിലെ തന്നെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്‌. സ്‌ഥല ഉടമകളും, കളക്‌ടറും, ജനപ്രതിനിധികളും തമ്മില്‍ നഷ്‌ടപരിഹാരത്തെ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. അതേസമയം 13 സ്‌ഥലഉടമകള്‍ നേരത്തെ സ്‌ഥലവും കെട്ടിടങ്ങളും ഒഴിഞ്ഞ്‌ കൊടുത്തിരുന്നു.


മെട്രോ റെയില്‍ നിര്‍മാണത്തിന്‌ നല്‍കുന്ന അതേ നഷ്‌ടപരിഹാരം പച്ചാളത്ത്‌ നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ക്കും നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സെന്റിനു 14 ലക്ഷം രൂപയും, വാടകയിനത്തില്‍ 30,000 രൂപയും, ഷിഫ്‌റ്റിംഗ്‌ ചാര്‍ജായി 25,000 രൂപ വീതവും നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നതായി ഉദേ്യാഗസ്‌ഥര്‍ പറഞ്ഞു. അതേസമയം പ്രദേശത്തെ 99 ശതമാനം ജനങ്ങളും പദ്ധതിയെ അനുകുലിക്കുന്നവരാണെന്ന്‌ എം.എല്‍.എ ഹൈബി ഈഡന്‍ പറഞ്ഞു.










from kerala news edited

via IFTTT