Story Dated: Tuesday, March 10, 2015 01:34
മലപ്പുറം: ഏഴാമത് സംസ്‌ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം അതുല്യ കേളി ഏപ്രില്‍ 10 മുതല്‍ 12വരെ മലപ്പുറത്തു നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ഫെബ്രുവരി അവസാനത്തില്‍ നടത്താനായിരുന്നു മുന്‍ തീരുമാനമെങ്കിലും ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ മാറ്റിവെയ്‌ക്കുകയായിരുന്നു.
10നു വൈകിട്ടു നാലിന് സാക്ഷരതാ പ്രവര്‍ത്തകരും പഠിതാക്കളും ഉള്‍പ്പെടെ 5000ത്തോളം പേര്‍ പങ്കെടുക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും. 11നു രാവിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്‌ദുറബ്ബ് കലോത്സവം ഉദ്‌ഘാടനം ചെയ്ുയം.14 ജില്ലകളില്‍ നിന്നുമായി സാക്ഷരതാ പദ്ധതി ഗുണഭോക്‌താക്കള്‍, പത്താം തരം തുല്യതാ പഠിതാക്കള്‍, പ്രേരക്‌മാര്‍ ഉള്‍പ്പെടെ 2000 ത്തോളം പേര്‍ പങ്കെടുക്കും.
അഞ്ച് വേദികളിലായി 54 ഇനങ്ങളിലാണ് മത്സരം. കലോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ചെയര്‍പേഴ്‌സനും ജില്ലാ കലക്‌ടര്‍ കെ.ബിജു ചീഫ് കോഡിനേറ്ററും സംസ്‌ഥാന സാക്ഷരത മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.
from kerala news edited
via IFTTT