121

Powered By Blogger

Monday, 9 March 2015

ആലമിന്റെ മോചനം: രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് കേന്ദ്രം









Story Dated: Monday, March 9, 2015 11:54



mangalam malayalam online newspaper

ന്യുഡല്‍ഹി: ജമ്മു കശ്മിരിലെ വിഘടനവാദി നേതാവ് മസറത്ത് ആലമിന്റെ മോചനത്തെ ചൊല്ല പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വച്ചത്. ആലമിനെ മോചിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് ഒറ്റയ്ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രിയുമായി സെയ്ദ് കൂടിയാലോചന നടത്തിയിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ബഹളം ശക്തമായതോടെ ലോക്‌സഭ 11.30 വരെ നിര്‍ത്തിവച്ചു.


വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചുവെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. 12 മണിക്കായിരിക്കും രാജ്‌നാഥ് സിംഗ് വിശദീകരണം നല്‍കുക. പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതോടെ നായിഡുവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കശ്മീര്‍ സര്‍ക്കാര്‍ ഒന്നും ആലോചിച്ചിട്ടില്ലെന്ന് നായിഡു പറഞ്ഞു.


അതിനിടെ, രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനത്തിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു. ആലമിനെ മോചിപ്പിച്ച ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ രാജ്യം മുഴുവന്‍ അപലപിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. അധികാരത്തോടുള്ള ആര്‍ത്തിമൂത്ത ബി.ജെ.പി തീവ്രവാദികളുമായി ഇത്തരമൊരു ധാരണയിലെത്താന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.


കശ്മീരില്‍ 201ല്‍ നടന്ന നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭശത്ത ്തുടര്‍ന്നാണ് വിഘടനവാദി നേതാവായ മസ്രത്ത് ആലമിനെ അറസ്റ്റു ചെയ്തു ബാരാമുള്ള ജയിലിടച്ചത്. ദേശസുരക്ഷ നിയമപ്രകാരമായിരുുന അറസ്റ്റ്. കശ്മീരില്‍ പി.ഡി.പിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ ആലമിനെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ജയില്‍ മോചിതനായത്.










from kerala news edited

via IFTTT