Story Dated: Tuesday, March 10, 2015 09:04
ചുമട്ടുതൊഴിലാളി മരിച്ച നിലയില്‍ ഈരാറ്റുപേട്ട: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര കൊച്ചുപറമ്പില്‍(കാട്ടാമല) ഇബ്രാഹിംകുട്ടിയാണ്(65) മരിച്ചത്. സ്വകാര്യ ബസ്സ്്റ്റാന്ഡിനു സമീപമുള്ള ഇരുനില കെട്ടിടത്തിനു മുകളില്‍ തലയ്ക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും നാളായി ഇയാള്‍ പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന തൊഴില്‍ ചെയ്തുവരുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, ഡിവൈ.എസ്്.പി: ഡി. സുനീഷ് ബാബു, സി.ഐ: സനില്‍കുമാര്‍, എസ്.ഐ: സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഖദീജയാണ് ഭാര്യ. മക്കള്‍: മാരിയത്ത്, ഷിബിന, ഷിനു, ഷിബ. മരുമക്കള്‍: നാസര്‍, സിറാജ്, ഷെമിന്‍, മാഹീന്.
from kerala news edited
via IFTTT