121

Powered By Blogger

Monday 9 March 2015

ക്രിക്കറ്റ്‌ മത്സരത്തിനിടയില്‍ ഇനി ഓട്ടോഗ്രാഫ്‌ ഇല്ല









Story Dated: Monday, March 9, 2015 01:43



mangalam malayalam online newspaper

മുംബൈ: ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കിടയില്‍ ഇഷ്‌ടതാരങ്ങളുടെ ഓട്ടോ ഗ്രാഫ്‌ വാങ്ങാന്‍ മത്സരിക്കുന്ന ആരാധകരെയാണ്‌ ഇതുവരെ കണ്ടിരിക്കുന്നത്‌. ക്രിക്കറ്റ്‌ മത്സരത്തിനിടെ ഏതു സമയം വേണമെങ്കിലും സമീപമെത്തുന്ന താരങ്ങളോട്‌ ഓട്ടോ ഗ്രാഫിനായി കൈ നീട്ടുന്ന ആരാധകരാണുള്ളത്‌. എന്നാല്‍ ഈ ക്രിക്കറ്റ്‌ ആരാധനയ്‌ക്ക് വിലങ്ങുതടിയായിരിക്കുകയാണ്‌ ബി.സി.സി.ഐയുടെ പുതിയ തീരുമാനം. ഇനി മുതല്‍ മത്സരസമയത്ത്‌ തരങ്ങള്‍ക്ക്‌ ഓട്ടോഗ്രാഫ്‌ നല്‍കുന്നതില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിരിക്കുകയാണ്‌.


ബി.സി.സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു മത്സരത്തില്‍ പോലും ആരാധകര്‍ക്ക്‌ തങ്ങളുടെ ഇഷ്‌ട താരങ്ങളുടെ ഓട്ടോഗ്രാഫ്‌ വാങ്ങാന്‍ അനുമതിയില്ല. ഓട്ടോഗ്രാഫ്‌ വ്യാജേന വാതുവെയ്‌പിന്റെ സൂചനകള്‍ താരങ്ങള്‍ക്ക്‌ കൈമാറുന്നു എന്ന കാരണത്താലാണ്‌ ഓട്ടോഗ്രാഫ്‌ നിരോധിക്കുന്നത്‌. മാത്രമല്ല ബൗണ്ടറിയില്‍ ഫീല്‍ഡ്‌ ചെയ്യുന്ന താരങ്ങളില്‍ നിന്നും ഓട്ടോഗ്രാഫ്‌ വാങ്ങുമ്പോള്‍ കളിയില്‍ നിന്നും അവരുടെ ശ്രദ്ധ നഷ്‌ടപ്പെടുകയും എതിര്‍ ടീമിന്‌ കൂടുതല്‍ റണ്‍ നേടാനാവും എന്നതും ബി.സി.സി.ഐ കാരണമായി പറയുന്നു.


ഐ.പി.എല്‍, ചാമ്പ്യന്‍സ്‌ ലീഗ്‌ ടി20 മറ്റ്‌ ബി.സി.സി.ഐയുടെ മറ്റ്‌ മത്സരങ്ങളിലും ആരാധകര്‍ക്ക്‌ ഓട്ടോഗ്രാഫ്‌ നല്‍കരുതെന്ന്‌ താരങ്ങള്‍ക്ക്‌ ബി.സി.സി.ഐ നിറമദ്ദശം നല്‍കി കഴിഞ്ഞു. വെങ്കഡെ സ്‌റ്റേഡിയത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനെത്തിയ ബി.സി.സി.ഐയു െഇന്‍വെസ്‌റ്റിഗേറ്റിംഗ്‌ ഓഫീസര്‍ കെ.എസ്‌ മാധവനാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്‌.










from kerala news edited

via IFTTT