കൊച്ചി: മലയാള സിനിമ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ഈ വര്‍ഷത്തില്‍ മൂന്നുമാസമാകുമ്പോഴേക്കും മുപ്പതിലധികം സിനിമകള്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നു പോലും ബോക്‌സോഫിസില്‍ വലിയവിജയം നേടിയില്ല. ഇതുമൂലം സിനിമാവ്യവസായത്തിന്റെ നഷ്ടം 75 കോടിയിലധികമാണ്. സമീപകാലത്തെങ്ങും ഇത്തരത്തില്‍ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നതെന്ന്്് വിവിധ സിനിമാ അസ്സോസിയേഷനുകളും സമ്മതിക്കുന്നു.
പോയവര്‍ഷം 150ലധികം സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇവയില്‍ തീയറ്ററുകളില്‍ ചലനം സൃഷ്ടിച്ചത് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. മാര്‍ച്ച് ആദ്യവാരത്തിലേക്ക് കടക്കുമ്പോള്‍ ഡബ്ബിങ് ഉള്‍പ്പെടെ 33 മലയാള സിനികള്‍ ഈ വര്‍ഷം തീയറ്ററിലെത്തി. ജനവരിയില്‍ 14ഉം ഫിബ്രവരിയില്‍ 13ഉം മാര്‍ച്ചില്‍ ആറുസിനിമകളുമാണെത്തിയത്. ഇതില്‍ ഇരുപതോളം സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. ഇവയില്‍ പിക്കറ്റ് 43യും ഫയര്‍മാനും ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഹിറ്റുകളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകള്‍ ഇല്ലാതായതോടെ വ്യവസായം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. സിനിമകളുടെ നിലവാര തകര്‍ച്ച തന്നെയാണ് ഇതിന് പ്രധാനകാരണമെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറയുന്നു. കല്യാണം ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ് പലരും സിനിമ ചെയ്യുന്നത്. ടി.വി ചാനലുകള്‍ പുതിയ സിനിമകളെടുക്കാതായതോടെ നഷ്ടം ഇരട്ടിയായി.
ആധുനിക സാങ്കേതിക വിദ്യകളെത്തിയിട്ടും നിര്‍മ്മാണ ചെലവുകള്‍ കുറഞ്ഞില്ല. കേരളം എന്ന ചെറിയ മാര്‍ക്കറ്റിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സിനിമകളാണ് ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്. ഇതും വ്യവസായത്തിന് തിരിച്ചടിയാകുന്നുണ്ടെന്ന്് ഒരുവിഭാഗം സിനിമാപ്രവര്‍ത്തകര്‍ പറയുന്നു. അതേ സമയം അന്യഭാഷ സിനിമകള്‍ ഈ അവസരം മുതലാക്കുകയുമാണ്.
from kerala news edited
via IFTTT