Home »
kerala news edited
,
news
» ആണ്‍കുട്ടിക്ക് ജന്മം നല്‍കാനായില്ല: മൂന്ന് പെണ്മക്കളെ കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു
Story Dated: Tuesday, March 10, 2015 11:44

ന്യൂഡല്‍ഹി: ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന ഭര്‍ത്താവിന്റെ ശാസനയെ തുടര്‍ന്ന് മൂന്ന് പെണ്മക്കളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി ഡല്‍ഹി അംബേദ്ക്കര്‍ നഗറിലാവണ് സംഭവം നടന്നത്. സുലേന(എട്ട്), ഗ്വാലിനി(മൂന്ന്), പുനീത(എട്ട്) എന്നീ പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടികളെ കൊന്ന് ജീവനൊടുക്കാന്‍ പോകുന്നുവെന്ന് അമ്മ രാധ ഭര്‍ത്താവായ രാജു സിങിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ജോലി സ്ഥലത്തായിരുന്ന രാജു വൈകാതെ വീട്ടിലെത്തിയെങ്കിലും മരിച്ചുകിടക്കുന്ന കുട്ടികളെയാണ് കണ്ടത്. എന്നാല്‍ കുട്ടികളെ കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച രാധയെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു. രാധയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
മൂന്നാം തവണയും പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ആണ്‍കുട്ടിക്ക് ജന്മം നല്കാന് കഴിയാഞ്ഞതിനെ ചൊല്ലി രാജു നിരന്തരം ശാസിച്ചിരുന്നു. ഇതാണ് രാധയെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ഇരുവരുടെയും വിവാഹം പത്ത് വര്‍ഷം മുമ്പാണ് നടന്നത്.
from kerala news edited
via
IFTTT
Related Posts:
വിവാഹ വാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍ Story Dated: Saturday, December 27, 2014 10:51നെടുങ്കാട്: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെടുങ്കാട് സ്വദേശി അഭിലാഷ് ആണ് അറസ്റ്റിലായത്. from kerala n… Read More
രണ്ടു ദശകങ്ങള്‍ക്ക് ശേഷം ഒരു രൂപാനോട്ട് വീണ്ടും വരുന്നു Story Dated: Saturday, December 27, 2014 10:49ന്യൂഡല്‍ഹി: നാണയം സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയതോടെ ബഞ്ചിലായി പോയ ഒറ്റരൂപ പുതിയ ഊര്‍ജ്ജവുമായി വീണ്ടും കളത്തിലേക്ക്. ഇരുപത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായി നാണയത്തിലേക്ക് … Read More
സിറിയയില്‍ ഐ.എസ് കേന്ദ്രത്തില്‍ ബോംബാക്രമണം: 45 മരണം Story Dated: Saturday, December 27, 2014 10:59അലെപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ സിറിയ സൈനിക നടപടി ശക്തമാക്കി. ഐ.എസ് ഭൂരിപക്ഷ കേന്ദ്രത്തിലെ ജനവാസ ഇടങ്ങളില്‍ സിറിയ നടത്തിയ ബോംബാക്രമണത്തില്‍ 45 പേര് കൊല്ല… Read More
വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം Story Dated: Saturday, December 27, 2014 10:56കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം. രലശേരിക്കും മാഹിയ്ക്കുമിടയില് റെയില്‍പാലത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്നതിനാലാണ് നിയന്ത… Read More
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ മുത്തശ്ശി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തി Story Dated: Saturday, December 27, 2014 10:36മഞ്ചേശ്വരം: മകള്‍ക്ക് അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ മുത്തശ്ശി പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശി സീതയെ പോലീസ് അറസ്റ്റു ചെയ്തു. … Read More