Story Dated: Tuesday, March 10, 2015 11:09
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മണിക്കെതിരെ നിയമസഭയില്‍ നടത്തുന്ന പോരാട്ടത്തില്‍ ബൈബികള്‍ വാക്യങ്ങളും കടമെടുത്ത് പ്രതിപക്ഷം. മത്തായിയുടെ സുവിശേഷത്തില്‍ അറപ്പുരയില്‍ ധാന്യം ശേഖരിച്ച് ആനന്ദിക്കുന്ന ധനികനോട് ദൈവം ചോദിക്കുന്ന ഭാഗമാണ് വി.എസ് മാണിക്കെതിരെ പ്രയോഗിച്ചത്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടമായാല്‍ എന്തുഫലമാണുള്ളതെന്ന് വി.എസ് ഉന്നയിച്ചു. മാണിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോകും മുന്‍പായിരുന്നു വി.എസിന്റെ ബൈബിള്‍ പ്രയോഗം.
കള്ളത്തരവും മോഷണവും നടത്തിയാല്‍ കെടാത്ത തീയും ചാവാത്ത പുഴുവുമുള്ള നകരത്തിലേക്ക് മാണി പോകുമെന്നും വി.എസ് പറഞ്ഞു. പുഴുക്കള്‍ നുരയ്ക്കുന്ന നരകത്തില്‍ മാണി പോകുന്നതില്‍ തനിക്ക് ദുഃഖമുണ്ട്. ചെയ്തുപോയ മഹാപാപങ്ങളില്‍ തെറ്റ് ഏറ്റുപറയാന്‍ മാണി തയ്യാറാകണം. മാലാഖയിരിക്കേണ്ട മന്ത്രിക്കസേരയില്‍ ചെകുത്താനെപോലെ മാണി കയറിയിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണ്. കഴിഞ്ഞ അമ്പത് വര്‍ഷമായി ഇതു തന്നെയാണ് മാണി തുടരുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
അതേസമയം, വി.എസിനെ കാണുമ്പോള്‍ അന്തിക്രിസ്തുവിനെയാണ് ഓര്‍മ്മ വരുന്നതെന്ന് മാണി തിരിച്ചടിച്ചു. ചെകുത്താന്‍ വേദമോതുന്നത് പോലെയാണ് വി.എസ് സംസാരിക്കുന്നതെന്നും മാണി പറഞ്ഞു.
from kerala news edited
via IFTTT