Story Dated: Tuesday, March 10, 2015 11:11
തിരുവനന്തപുരം: ചന്ദ്രബോസ് കേസില്‍ പ്രതി നിഷാമിനെ രക്ഷിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ആരോപണത്തില്‍ നിയമനപടിക്കൊരുങ്ങി ഡി.ജി.പി ബാലസുബ്രഹ്മണ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുമായി ഡി.ജി.പി ചര്‍ച്ച നടത്തി. നിയമനടപടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് സൂചന.
നിഷാമിനെ രക്ഷപ്പെടുത്താന്‍ മറ്റൊരു ഡി.ജി.പിയായ കൃഷ്ണമൂര്‍ത്തി വഴി അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഓഡിയോ സിഡി പുറത്തുവിട്ടുകൊണ്ട് ജോര്‍ജ് ആരോപിച്ചിരുന്നു. കുടാതെ ഡി.ജി.പിക്കെതിരെ തുടരെ അഴിമതി ആരോപണങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ ഡി.ജി.പിയുടെ തീരുമാനം.
from kerala news edited
via IFTTT