Story Dated: Monday, March 9, 2015 01:30
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മുന്‍ നിശ്ചയിച്ച പ്രകാരം 13ന് തന്നെ അവതരിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന നിയമസഭാ കാര്യനിര്‍വാഹക സമിതി തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മൂന്നു ദിവസം നടക്കേണ്ട നന്ദിപ്രമേയത്തിലുള്ള ചര്‍ച്ച രണ്ടു ദിവസമായി വെട്ടിച്ചുരുക്കും. മറ്റു നടപടിക്രമങ്ങളില്‍ മാറ്റമുണ്ടാവില്ല. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഇന്നു സഭ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞിരുന്നു. ഇന്നു ആരംഭിക്കാനിരുന്ന നന്ദിപ്രമേയ ചര്‍ച്ച നാളെയാണ് തുടങ്ങുക.
from kerala news edited
via IFTTT