Story Dated: Tuesday, March 10, 2015 10:07
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവിനും എതിരെ മനീഷ് സിസോദിയുടെ തുറന്ന കത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിയെ തോല്‍പ്പിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ ശ്രമിച്ചു എന്നാണ് കത്തിലെ പരാമര്‍ശം. പ്രവര്‍ത്തകരോട് പ്രചരണത്തിന് ഇറങ്ങരുതെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു.
നേരത്തെ യോഗേന്ദ്ര യാദവിനെയും, മനീഷ് സിസോദിയെയും എ.എ.പി രാഷ്‌ട്രീയ കാര്യ സമിതിയല്‍ നിന്നും പുറത്താക്കിയിരുന്നു. കെജ്രിവാളിന്റേത് ഏകാധിപത്യ പ്രവര്‍ത്തനശൈലിയാണെന്നും ഇത് പാര്‍ട്ടിയുടെ നിലവാരം തകര്‍ക്കുമെന്നുള്ള പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്ര യാദവിന്റേയും ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കെജ്രിവാള്‍ പാര്‍ട്ടി കണ്‍വീനര്‍ സ്‌ഥാനം ഒഴിയണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആം ആദ്‌മിയുടെ സ്‌ഥാപക നേതാവ് അരവിന്ദ് കെജ്രിവാള്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ രാജി ദേശീയ നിര്‍വാഹക സമിതി തള്ളുകയായിരുന്നു.
അതേ സമയം അടിസ്‌ഥാന തത്വങ്ങളില്‍ നിന്നും പാര്‍ട്ടി വ്യതിചലിക്കുന്നത് അപകടം സൃഷ്‌ടിക്കുമെന്നു പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും പറഞ്ഞിരുന്നു.
from kerala news edited
via IFTTT