ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ വാര്‍ഷികാഘോഷം
Posted on: 10 Mar 2015
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങ് മാഞ്ചസ്റ്ററിലെ ജോണ്‍ അക്തര്‍ ക്ലബ്ബില്‍ വെച്ച് നടന്നു. അവയവദാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സിബി തോമസ് ഭദ്രദീപം തെളിയിച്ച് മഴവില്ല് 2015 ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
അസോസിയേഷനുവേണ്ടി പ്രസി.ഡോ.സിബി വേകത്താനം പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ അസോസിയേഷനുകളിലെ അംഗങ്ങളുടെ കലാപരിപാടികളും നടന്നു. നവംബര്‍ 7 ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ വെച്ച് നടക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പോസ്റ്റര്‍ പ്രകാശനകര്‍മ്മം സാബു കുര്യന്‍ മന്നാകുളം അഡ്വ.റെന്‍സണ്‍ തുടിയന്‍പ്ലാക്കലിനു നല്‍കി നിര്‍വഹിച്ചു.
ടി.എം.എ.നടത്തുന്ന ചാരിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടനം ഫാ.തോമസ് തൈക്കൂട്ടത്തില്‍ നിര്‍വഹിച്ചു. പത്താം വാര്‍ഷികാഘോഷഉദ്ഘാടനചടങ്ങില്‍ അഡ്വ.റന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ സ്വാഗതം ആശംസിക്കുകയും ഡോ.സിബി വേഗത്താനം അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങില്‍ പോള്‍സണ്‍ തോട്ടപ്പള്ളി, മനോജ് സെബാസ്റ്റിയന്‍, ജിജി എബ്രഹാം, ബേബി ലൂക്കോസ്, സാബു കുര്യന്‍, ഡോ.സൈനുല്‍ ആബിദ്, അനസ്സുദ്ദീന്‍ അസീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷിജു ചാക്കോ, സാജു ലാസര്‍, സിന്ധു സ്റ്റാന്‍ലി, ടെസ്സി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് തോമസ് നന്ദി പ്രകാശിപ്പിച്ചു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT