Story Dated: Tuesday, March 10, 2015 11:58
ന്യൂഡല്‍ഹി: ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും പരിഹാസം അതിരുകടന്നപ്പോള്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായ യുവതി ആ കടുംകൈ ചെയ്തു. മൂന്ന് പെണ്‍കുട്ടികളെയും വധിച്ച് 27കാരിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ കുടുംബത്തില്‍ നിന്നും നിരന്തരം കുറ്റപ്പെടുത്തല്‍ നേരിടേണ്ടിവന്ന യുവതി കടുത്ത നിരാശയിലും മാനസികമായി തകര്‍ന്നിരുന്നതായും പോലീസ് പറഞ്ഞു.
ദക്ഷിണ ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഗം വിഹാര്‍ സ്വദേശിനി രാജു സിംഗിന്റെ് ഭാര്യ രാധാ ദേവി (27) ആണ് ഈ ക്രൂരത ചെയ്തത്. പുനിത (8), ഗീലിനി (3), സുലേന (എട്ടുമാസം) എന്നീ പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ചുരുദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ബത്ര ആശുപത്രിക്കു പിന്നിലെ കുറ്റിക്കാട്ടിലാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. യുവതി കെട്ടിത്തൂങ്ങിയ മരത്തിനു താഴെ കുട്ടികളെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.
ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടികള്‍ മരണപ്പെട്ടിരുന്നു. യുവതിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഗുരുതരാവസ്ഥയിലായ യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിക്കെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ. താന്‍ ചെയ്യാന്‍ പോകുന്ന ക്രൂരതയെ കുറിച്ച് യുവതി തന്നെ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് വീട്ടുകാരുടെ മൊഴിയില്‍ നിന്നും വ്യക്തമാണെന്നും പോലീസ് പറഞ്ഞു.
from kerala news edited
via IFTTT