Story Dated: Tuesday, March 10, 2015 11:46
ചെന്നൈ: ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തമിഴ് വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ' താലിയെക്കുറിച്ചുള്ള ടോക് ഷോ നിര്‍ത്തിവെച്ചു. വിവാഹശേഷം സ്‌ത്രീകള്‍ താലിധരിക്കേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു ടോക് ഷോ. 'ഉറക്കെ സൊല്ലുങ്കല്‍' എന്ന് പേരിട്ടിരുന്ന പരുപാടിയുടെ പ്രമൊ പുറത്ത് എത്തിയപ്പോള്‍ മുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് പ്രമോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പരുപാടി സംപ്രേക്ഷണം ചെയ്യരുതെന്ന ആവശ്യവുമായി 3500ല്‍ അധികം ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. തമിഴ്‌നാടിനു പുറമെ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച സ്‌ത്രീകള്‍ക്ക് താലി ആവശ്യമുണ്ടോ എന്ന ചോദ്യവും, മറ്റൊരു സ്‌ത്രീ താലിയെക്കുറിച്ച് സംസാരിക്കുന്നതുമായിരുന്നു പ്ര?മൊയില്‍ ഉണ്ടായിരുന്നത്. ഇതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്. ഇത്തരം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു ഹിന്ദു സംഘടനകളുടെ അവകാശവാദം.
താലിയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ ചര്‍ച്ച നടത്തുന്നവര്‍ മുസ്ലീം സ്‌ത്രീകള്‍ പര്‍ദ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കന്യാസ്‌ത്രികള്‍ കുരിശ് ധരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ എട്ടിന് ചാനല്‍ ഓഫീസിലേക്ക് ഹിന്ദു സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനത്തിനിടെ ചാനലിലെ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്‌തു. അതേസമയം, തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ ചാനലിനു പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പത്ത് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
from kerala news edited
via IFTTT