36 വയതിനിലെ. ഹൗള്‍ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രം തമിഴിലേക്കെത്തുന്നത് ഈ പേരിലാണ്. മലയാളത്തില്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയായ ചിത്രം തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവാണ് ആഘോഷമാക്കുന്നത്.
സിനിമയില്‍ മഞ്ജുവിന്റെ നിരുപമയുടെ കഥാപാത്രത്തിന്റെ പ്രായം 36 വയസ്സായിരുന്നു. അതാണ് തമിഴില്‍ 36 വയതിനിലെ എന്ന് തന്നെ പേരാക്കിയത്.
തമിഴില്‍ നിരുപമയെ അവതരിപ്പിക്കുന്ന ജ്യോതികയ്ക്കും 36 വയസ്സാണ്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുന്നത്.
സൂര്യയും റോഷനും ചേര്‍ന്നാണ് ചിത്രത്തിന് പേരിട്ടത്. റഹ്മാന്‍, അഭിരാമി എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിലിലാണ് റിലീസ്
from kerala news edited
via IFTTT