121

Powered By Blogger

Monday, 9 March 2015

വസ്‌തു വില്‍ക്കുന്നു എന്നത്‌ അടിസ്‌ഥാനരഹിതം: കവടിയാര്‍ കൊട്ടാരം











Story Dated: Tuesday, March 10, 2015 11:11


mangalam malayalam online newspaper

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിന്റെ വസ്‌തു ഒരു വൈദികന്‌ കൈമാറാന്‍ ധാരണയുണ്ടാക്കിയെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ കവടിയാര്‍ കൊട്ടാരം. ഇത്തരം പ്രചരണങ്ങള്‍ അവാസ്‌തവവും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമാണെന്ന്‌ കൊട്ടാരം പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.


നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജകുടുംബം ജനഹൃദയങ്ങളില്‍ സ്‌ഥാനം പിടിച്ചതില്‍ ദുഖം പൂണ്ട കുബുദ്ധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന പ്രചരണമാണിത്‌.


സ്വന്തം വസ്‌തു വില്‍ക്കുന്നതിനും വാങ്ങുന്നതിനും രാജ്യത്ത്‌ നിയമപരിരക്ഷ ഒരുപോലെയാണ്‌. കവടിയാര്‍ കൊട്ടാരത്തെ ജനങ്ങളില്‍ നിന്ന്‌ അകറ്റാന്‍ കുറെക്കാലമായി ശ്രമം നടക്കുകയാണ്‌. അതില്‍ വിജയിക്കാത്തവരാണ്‌ മറ്റ്‌ മാര്‍ഗങ്ങളിലൂടെ കൊട്ടാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്‌. ചില അദൃശ്യ ശക്‌തികളുടെ പിന്‍ബലത്തോടെ കെട്ടുകഥകള്‍ സൃഷ്‌ടിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT