Story Dated: Monday, March 9, 2015 12:06
മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്‌സ് 340 പോയിന്റ് താഴന്ന് 29,108.26ലും നിഫ്റ്റി 110.45 പോയിന്റ് നഷ്ടത്തില്‍ 8,827.30 ലുമാണ് വ്യപാരം ആരംഭിച്ചത്. ഫണ്ടുകളുടെ വില്‍പ്പന സമ്മര്‍ദ്ദം ഉയര്‍ന്നതാണ് വിപണിക്ക് തിരിച്ചടിയായത്. ഐ.ടി, ടെക്, ബാങ്കിംഗ്, ഊര്‍ജം മേഖലകളിലെ ഓഹരികളെല്ലാം സമ്മര്‍ദ്ദത്തിലാണ്. വ്യാഴാഴ്ച 68.22 പോയിന്റ് നേട്ടത്തിലായിരുന്നു സൂചിക ക്ലോസ് ചെയ്തത്. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു.
from kerala news edited
via IFTTT