Story Dated: Tuesday, March 10, 2015 12:13
വാഷിംഗ്ടണ്‍: 2016ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന്‍ തയ്യാറെടുക്കുന്നു. കുമാര്‍ പി. ബര്‍വെ എന്ന അമ്പത്താറുകാരനാണ് ഡെമോക്രാറ്റിക് ടിക്കറ്റില്‍ ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുക. നിലവിലെ അംഗം ക്രിസ് വാന്‍ ഹാലെനു പകരമായിരിക്കും കുമാര്‍ മത്സരത്തിനിറങ്ങുക. മെരിലാന്‍ഡിലെ എട്ടാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്നായിരിക്കും ജനവിധി തേടുന്നത്.
ന്യുയോര്‍ക്കില്‍ ജനിച്ച കുമാര്‍ 1990ല്‍ ആദ്യമായി മേരിലാന്‍ഡ് ഹൗസ് ഡെലഗേറ്റ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 25 വര്‍ഷമായി സഭയില്‍ അംഗമാണ് കുമാര്‍. നിലവില്‍ പരിസ്ഥിതി, ഗതഗത കമ്മിറ്റികളുടെ ചെയര്‍മാനാണ്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം അമി ബേറയാണ് നിലവില്‍ യു.എസ് കോണ്‍ഗ്രസിലുള്ള ഇന്ത്യന്‍ വംശജന്‍. ജനപ്രതിനിധി സഭയില്‍ അംഗമായാല്‍ ഈ പദവിയില്‍ എത്തുന്ന നാലാമനുമായിരിക്കും കുമാര്‍.
from kerala news edited
via IFTTT