121

Powered By Blogger

Monday, 9 March 2015

ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റ കരാറിന് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം








ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റ കരാറിന് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം


Posted on: 10 Mar 2015



കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റ കരാര്‍ കുവൈത്ത് പാര്‍ലമെന്റ് അംഗീകരിച്ചു. 2013 ല്‍ കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ ലബയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ ഒപ്പുവെച്ചത്.

കരാര്‍ ഒരുമാസത്തിനകം പ്രാബല്യത്തിലാകുമെന്നും ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ജയിലില്‍ ശേഷിക്കുന്ന ശിക്ഷാകാലയിളവ് പൂര്‍ത്തിയാക്കാവുന്നതാണ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അടുത്തിടെ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.




പി.സി.ഹരീഷ്













from kerala news edited

via IFTTT