121

Powered By Blogger

Monday, 9 March 2015

ഗാന്ധിജി ബ്രിട്ടീഷ്‌ ഏജന്റായിരുന്നെന്ന്‌ മാര്‍ക്കണ്ഡേയ കട്‌ജു









Story Dated: Tuesday, March 10, 2015 09:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു രംഗത്ത്‌. ഗാന്ധി ബ്രിട്ടീഷുകാരടെ ഏജന്റായിരുന്നുവെന്നും ഹിന്ദുത്വത്തില്‍ അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളാണ്‌ അദ്ദേഹം നടത്തിയിരുന്നതെന്നും കട്‌ജു തന്റെ ബ്ലോഗിലൂടെവിമര്‍ശനമുന്നയിച്ചു.


ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ നയമാണ്‌ ഗാന്ധിജി പിന്തുടര്‍ന്നത്‌. ദശകങ്ങളായി മതത്തെ രാഷ്‌ട്രീയത്തിലേക്ക്‌ കുത്തിവച്ചാണ്‌ അത്‌ സാധിച്ചതെന്നും കട്‌ജു തന്റെ ബ്ലോഗില്‍ വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ മടങ്ങിയതു മുതല്‍ മരിക്കുന്നതു വരെ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളുമെല്ലാം ഹിന്ദുത്വത്തില്‍ ഊന്നിയുളളതായിരുന്നു. ഒരു സ്വാമിക്ക്‌ സ്വന്തം ആശ്രമത്തില്‍ വച്ച്‌ മതപരമായ പ്രഭാഷണം നടത്താം. എന്നാല്‍, ഒരു രാഷ്‌ട്രീയ നേതാവ്‌ ദിവസേന ഇക്കാര്യം ചെയ്‌താല്‍ എങ്ങനെയിരിക്കും. അത്‌ ഒരു യാഥാസ്‌ഥിതിക മുസ്ലീമിന്റെ മനസ്സിനെ എങ്ങനെ ബാധിക്കും. അയാള്‍ മുസ്ലീം ലീഗ്‌ പോലെയുളള സംഘടനകളോട്‌ ആകൃഷ്‌ടനാവുമെന്നും അതാണ്‌ സംഭവിച്ചതെന്നും കട്‌ജു പറയുന്നു.


ഗാന്ധിജി സ്വാതന്ത്ര്യസമരത്തെ വിപ്ലവത്തിന്റെ പാതയില്‍ നിന്ന്‌ നിരര്‍ഥകപൂര്‍ണമായ സത്യാഗ്രഹത്തിന്റെ പാതയിലേക്ക്‌ ദിശമാറ്റിയതും ബ്രിട്ടീഷുകാര്‍ക്ക്‌ അനുകൂലമായി. ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളെ പിന്തിരിപ്പന്‍ എന്നാണ്‌ കട്‌ജു തന്റെ ബ്ലോഗില്‍ വിശേഷിപ്പിക്കുന്നത്‌. സ്വയം പര്യാപ്‌തങ്ങളായ ഗ്രാമക്കൂട്ടങ്ങളെയാണ്‌ ഗാന്ധിജി പിന്തുണച്ചത്‌. എന്നാല്‍, അവര്‍ ഭൂവുടമകളുടെയും പണം കടം കൊടുക്കുന്നവരുടെയും പിടിയിലാണെന്ന വസ്‌തുത വിസ്‌മരിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.










from kerala news edited

via IFTTT