Story Dated: Monday, March 9, 2015 12:58
അബുദാബി: ഹരിത ഇന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ സോളാര്‍ ഇമ്പള്‍സ് 2 എന്ന ചെറു സോളാര്‍ വിമാനം ലോകം ചുറ്റിപ്പറക്കല്‍ ആരംഭിച്ചു, ഒരു തുളളി ഇന്ധനം കത്തിക്കാതെ! യാത്രയുടെ ആദ്യ പാദത്തില്‍ അബുദാബിയില്‍ നിന്ന് മസ്‌കറ്റിലേക്ക് പത്ത് മണിക്കൂര്‍ നീളുന്ന യാത്രയാണ് ഇമ്പള്‍സ് 2 എന്ന സ്വിസ് വിമാനം നടത്തുന്നത്.
തിങ്കളാഴ്‌ച രാവിലെ 7:12 ന് അല്‍-ബാറ്റീന്‍ വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റിലേക്ക് പറന്നുകൊണ്ടാണ് വിമാനം ചരിത്ര ദൗത്യം ആരംഭിച്ചത്. സോളാര്‍ ഇമ്പള്‍സിന്റെ സി.ഇ.ഒ. ആന്ദ്രെ ബോച്‌ബെര്‍ഗ് ആണ് വിമാനത്തിന്റെ സാരഥി. 13 വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് സോളാര്‍ വിമാനം ഉലകം ചുറ്റാനൊരുങ്ങുന്നത്. നേരത്തെ ഇത് 24 മണിക്കൂര്‍ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
സോളാര്‍ ഇമ്പള്‍സ് 2 ന്റെ ചിറക് ഒരു ജമ്പോ ജെറ്റിന്റേതിനെക്കാള്‍ വലുതാണ്. 7200 സൗരോര്‍ജ സെല്ലുകളാണ് ഇതില്‍ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിംഗിള്‍ സീറ്റര്‍ വിമാനത്തിന് ഒരു സാധാരണ കാറിന്റെ മാത്രം ഭാരമാണുളളത്. അഞ്ച് മാസം കൊണ്ട് ചരിത്ര ദൗത്യം പൂര്‍ത്തിയാക്കാനാണ് ശ്രമം. മസ്‌കറ്റില്‍ നിന്ന് 12 സ്‌റ്റോപ്പുകള്‍. മൊത്തം 25 ദിവസത്തെ പറക്കല്‍ സമയമാണ് ഉലകം ചുറ്റാനായി കണക്കാക്കിയിരിക്കുന്നത്.
from kerala news edited
via IFTTT