ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു
Posted on: 10 Mar 2015
ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാദിനം ആചരിച്ചു. ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചാണ് ആചരിച്ചത്.
ഫാ.ഡാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാപരിപാടികള്‍ക്ക് ജന.സെക്ര.സൂസന്‍ സാമുവേല്‍ സ്വാഗതമാശംസിച്ചു. സുജാതാ എബ്രഹാം, ആനി എബ്രഹാം, ഷിജി അലക്‌സ് എന്നിവര്‍ സംസാരിച്ചു.
എക്യുമെനിക്കല്‍ സംഘടനകളെ പ്രതിനിധീകരിച്ച് വിവിധ സഭകളില്‍ നിന്നും ഫാ.ഡാനിയേല്‍ ജോര്‍ജ്, സോനു സ്‌കറിയ, ഡാനിയേല്‍ തോമസ്, ഫാ.ഹാം ജോസഫ്, ഷാജി തോമസ്, ബിനോയ് ജേക്കബ്, ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ യോഗത്തിനെത്തിയവര്‍ക്കെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫാ.ഹാം ജോസഫിന്റെ പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനാദിനം സമാപിച്ചു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

വാര്‍ത്ത അയച്ചത് : ബെന്നി പരിമണം
from kerala news edited
via IFTTT