121

Powered By Blogger

Monday, 9 March 2015

എസ്‌.എസ്‌.എല്‍.സി. പരീക്ഷ തുടങ്ങി; മലയാളം എളുപ്പം; സംസ്‌കൃതം പോരാ











Story Dated: Tuesday, March 10, 2015 01:34


തൃശൂര്‍: എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ ആദ്യദിനത്തിലെ മലയാളം എളുപ്പമായിരുന്നുവെന്ന്‌ വിദ്യാര്‍ഥിനികള്‍. എന്നാല്‍ സംസ്‌കൃതം അല്‌പം കുഴക്കിയെന്നും കുട്ടികള്‍.


മലയാളം നല്ലരീതിയില്‍ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനികള്‍. മലയാളം ഒന്നാം പേപ്പറിലെ ചോദ്യങ്ങള്‍ പാഠഭാഗവുമായി ബന്ധപ്പെട്ടതായിരുന്നു. അതുകൊണ്ട്‌ ചോദ്യങ്ങള്‍ക്കെല്ലാം അനായാസമായി ഉത്തരമെഴുതാന്‍ കഴിഞ്ഞുവെന്നാണ്‌ വിദ്യാര്‍ഥിനിയായ അനഘ പറഞ്ഞത്‌. അനാവശ്യചോദ്യങ്ങള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആശയക്കുഴപ്പങ്ങളുമുണ്ടായില്ല.


പാഠഭാഗങ്ങള്‍ പഠിച്ചവര്‍ക്ക്‌ നല്ലരീതിയില്‍ എഴുതാന്‍ കഴിയുന്ന പരീക്ഷയാണെന്ന്‌ കാര്‍ത്തിക പറഞ്ഞു. ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ ഇനിയെനിക്കാരുമില്ലെന്ന്‌ തോന്നുമ്പോള്‍ എന്ന കവിതയ്‌ക്ക് ആസ്വാദനം എഴുതാനായിരുന്നു പുറത്തുനിന്ന്‌ വന്ന ചോദ്യം. സമകാലികപ്രസക്‌തിയുള്ള ഈ കവിതയ്‌ക്ക് ആസ്വാദനം എഴുതുക എളുപ്പമായിരുന്നു. എന്നാല്‍ ആദ്യ പരീക്ഷ എളുപ്പമായത്‌് അടുത്ത പരീക്ഷകളെഴുതാന്‍ ആത്മവിശ്വാസം നല്‍കുന്നതായി കുട്ടികള്‍ പറഞ്ഞു.


എന്നാല്‍ സംസ്‌കൃതം പരീക്ഷ എഴുതി ഇറങ്ങിയവരുടെ മുഖത്ത്‌ അത്ര സന്തോഷം കണ്ടില്ല. സംസ്‌കൃതം പരീക്ഷ എളുപ്പമെന്നു പറയാന്‍ കഴിയില്ലെന്നാണ്‌ ചില വിദ്യാര്‍ഥികള്‍ പറഞ്ഞത്‌. സംസ്‌കൃതത്തില്‍നിന്ന്‌ മലയാളത്തിലേക്കുള്ള തര്‍ജമ ബുദ്ധിമുട്ടായിരുന്നു.










from kerala news edited

via IFTTT