ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെയും കീഴടക്കി ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം അയര്‍ലന്‍ഡുമായാണ്. അയര്‍ലന്‍ഡിനെ ഇന്ത്യ കീഴടക്കിയാല്‍ മാത്രമെ ലോകകപ്പ് ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാന്‍ പാക്കിസ്ഥാനാവു.
ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പൊട്ടിക്കാനായി കരുതിവെച്ച പടക്കം പൊട്ടിക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന പാക്കിസ്ഥാന്റെ നിരാശ മാറ്റാന്‍ ഇനി ഇന്ത്യയുടെ മോക്ക. അതിനാല്‍ അയര്‍ലന്‍ഡിനെ ഇന്ത്യ കീഴടക്കാനായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞാണ് ഇത്തവണ ഇന്ത്യാ വിരുദ്ധനായ ആരാധകന്‍ എത്തുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് സ്റ്റുഡിയോയിലേക്ക് പടക്കവുമായി കയറുന്ന ആരാധകന് കമന്റേറ്റര്‍മാരായ ഹര്‍ഷ ബോഗ്‌ലെയും ആകാശ് ചോപ്രയും ചേര്‍ന്നാണ് മോക്ക ആശംസിക്കുന്നത്