121

Powered By Blogger

Monday, 9 March 2015

മത്സരച്ചൂടകറ്റാന്‍ വിദ്യാര്‍ഥികളുടെ സര്‍ബത്തുകട











Story Dated: Tuesday, March 10, 2015 07:00


കോട്ടയം: കൊടുംചൂടില്‍ കുളിര്‍മയേകി വിദ്യാര്‍ഥികളുടെ സര്‍ബത്തു കട. കൊടുംചൂടില്‍ വാടിതളര്‍ന്നു കലോത്സവ വേദിയിലെത്തുന്നവര്‍ക്ക്‌ ആശ്വാസമേകിയാണു സി.എം.എസ്‌. കോളജ്‌ കാമ്പസിലെ ഗ്രേറ്റ്‌ഹാളിനടുത്തു കോളജ്‌ യൂണിയന്‍ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയുടെ സംരംഭമായി കുലുക്കി സര്‍ബത്തു കട തുടങ്ങിയത്‌. കുലുക്കി സര്‍ബത്തിനെപ്പറ്റി കുടിച്ചവര്‍ക്കൊം നല്ല അഭിപ്രായം. തങ്ങളുടെ കാമ്പസില്‍ നടക്കുന്ന കലോത്സവത്തില്‍ പങ്കാളിത്തംകൊണ്ടു വ്യത്യസ്‌തമായി വിഷ്‌ണുവിന്റെ നേതൃത്വത്തിലുള്ള സംരംഭം.


വെള്ളിയാഴ്‌ച മുതലാണിവര്‍ കച്ചവടം തുടങ്ങിയത്‌. പതിനഞ്ചോളം വിദ്യാര്‍ഥത്ഥികള്‍ പണം സ്വരൂപിച്ചു. ഗ്ലാസുകളും ചെറുപാത്രങ്ങളും വീടുകളില്‍നിന്നു കൊണ്ടുവന്നു. നാരങ്ങയും ആശാളിയും കാന്താരി മുളകും സര്‍ബത്ത്‌ മിശ്രിതവും അടക്കം സാധാരണ കുലുക്കി സര്‍ബത്തു ചേരുവയെല്ലാം കാമ്പസ്‌ സര്‍ബത്തിലുണ്ട്‌.


തിരുനക്കര മൈതാനത്തെ പ്രധാന വേദിയോടു ചേര്‍ന്നു എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിന്റെ ഫുഡ്‌കോര്‍ട്ടും വ്യത്യസ്‌തമായ രുചിയനുഭവം പകര്‍ന്നു. മലബാര്‍ അവില്‍കഞ്ഞി ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായാണ്‌ അക്ഷരക്കൂട്ടത്തില്‍നിന്നുള്ള കൂട്ടുകാര്‍ കച്ചവടത്തിനെത്തിയത്‌.










from kerala news edited

via IFTTT