Story Dated: Tuesday, March 10, 2015 01:34
തൃശൂര്‍: കേന്ദ്രസര്‍ക്കാരും ജിസും(ജര്‍മ്മന്‍ ഇന്റര്‍ നാഷ്‌ണല്‍ കോ-ഓപ്പറേഷന്‍) രാജ്യത്ത് നടപ്പിലാക്കുന്ന നഗരശുചിത്വ പരിപാടി (സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ -സി.എസ്.പി) തൃശ്ശൂര്‍ കോര്‍പ്പറേഷനുള്‍പ്പെടെ സംസ്‌ഥാനത്തെ 14 നഗരസഭകളിലേക്കുകൂടി വ്യാപിപ്പിക്കും. സിംല, തരുപ്പതി, നാസിക്ക്, കൊച്ചി, റെയ്‌പ്പൂര്‍ നഗരങ്ങളിലാണ് ഇപ്പോള്‍ പദ്ധതി നിലവിലുളളത്.
കേന്ദ്ര ഗവര്‍മ്മെണ്ട് പ്രഖ്യാപിച്ചിട്ടുള്ള സ്വച്ച് ഭാരത് മിഷന്റ പശ്‌ചാത്തലത്തില്‍ നഗരശുചിത്വപരിപാടിക്കു പ്രസക്‌തി വര്‍ദ്ധിച്ചു. നഗര വികസനം മുന്നില്‍ കണ്ട് ഭാവിയിലുണ്ടായേക്കാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
നഗരശുചിത്വപരിപാടി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ട പരിശീലനപരിപാടി കിലയില്‍ തുടങ്ങി. സംസ്‌ഥാന ശുചിത്വമിഷന്‍ ഡയറക്‌ടര്‍ ഡോ. വാസുകി ഐ.എ.എസ് ഉദ്‌ഘാടനം ചെയ്‌തു. ജിസിന്റെ സാങ്കേതിക വിദഗ്‌ദ്ധ സാറ, പ്രോഗ്രാം ഡയറക്‌ടര്‍ ഡിര്‍ക്ക് വാല്‍തര്‍, വാട്ടര്‍ മാനേജ്‌മെന്റെ പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. സുരേഷ് റോഹില്ല എന്നിവര്‍ സംസാരിച്ചു.
വിവിധ നഗരസഭകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനിയര്‍മാരും ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥരുമാണ് പരിശീലനത്തിനെത്തിയത്. ജിസ്, ന്യൂദെല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയര്‍മെന്റ് (സി.എസ്.ഇ) കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം, കില എന്നിവര്‍ സംയുക്‌തമായാണ് പരിശീലനം നല്‍കുന്നത്.
from kerala news edited
via IFTTT